ലണ്ടന്‍•ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ സര് വി.എസ് നൈപോള്‍ അന്തരിച്ചു. 85 വയസായിരുന്നു.
1932 ല്‍ ട്രിനിഡാഡിലെ ടൊബാഗോയിലെ ചഗുനാസില് ജനിച്ച നൈപോള്‍ 30 ലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 1971 ല്‍ ബുക്കര്‍ പുരസ്കാരം നേടിയ നൈപോളിനെ തേടി 2001 ല്‍ നോബല്‍ സമ്മാനവുമെത്തി.
എ ബെന്‍ഡ് ഇന്‍ ദ റിവര്‍, മാസ്റ്റര്‍ പീസായ എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് തുടങ്ങിയവ സാഹിത്യ ആസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ രചനകളാണ്.
1990 ല്‍ ബ്രിട്ടണിലെ എലിസബത്ത് II രാജ്ഞി നൈപോളിനെ സര് പദവി നല്കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാനിലെ മുന്‍ മാധ്യമപ്രവര്‍ത്തക നാദിറയാണ് ഭാര്യ. 1996ല്‍ ആദ്യ ഭാര്യ പാട്രിക ഹേല്‍ മരിച്ചു.
മൂന്നാം ലോക ജീവിതത്തിന്റെ ദുരന്തങ്ങളാണ് നൈപോളിന്റെ നോവലുകളുടെയും യാത്രാ വിവരണങ്ങളുടെയും ഉള്ളടക്കം. ഇക്കാരണങ്ങള്‍ കൊണ്ട് പാശ്ചാത്യ സംസ്കാരത്തിന്റെ പ്രയോക്തവായി നയ്പാളിനെ വിശേഷിപ്പിക്കുന്നവരുണ്ട്. മൂന്നാം ലോകത്തെ തുറന്നു കാട്ടുന്നതിലൂടെ ശരിയായ സാംസ്കാരിക വിമര്‍ശനമാണ് നൈപോള്‍ നടത്തുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം.
Post Your Comments