പാറ്റ്‌ന : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയിൽ മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബ്രിജേഷ് ഠാക്കൂറിന്റെ കൈയില്‍ നിന്നും കണ്ടെടുത്തത് 40 ഉന്നതരുടെ മൊബൈല്‍ നമ്പറുകൾ. ഇവയിലൊന്ന് മന്ത്രിയുടേതാണെന്ന് സൂചനകൾ.
ബ്രിജേഷിന്റെ സ്വന്തം കൈപ്പടയിലെഴുതിയ രണ്ടു പേജുകളാണ് പിടിച്ചെടുത്തത്. ലിസ്റ്റ് സീല്‍ ചെയ്ത് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സി.ബി.ഐക്ക് അയച്ചിട്ടുണ്ട്. ജയിലിൽ നിന്ന് ഇയാൾ ആരെയെങ്കിലും മൊബൈൽ ഫോൺ ഉപയോഗിച്ച് ബന്ധപ്പെട്ടിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്.
Read also: ഇഞ്ചിയോണിലെ വെള്ളിയിലേക്ക് ‘നടന്നെത്തിയ’ ഖുഷ്ബീര്‍ കൗർ
നിതീഷ് കുമാർ ഗവണ്മെന്റ് ബ്രിജേഷിനെ സംരക്ഷിക്കുകയാണെന്ന വാദവുമായി ആർ ജെ ഡി നേതാവ് തേജേസ്വി യാദവ് രംഗത്തെത്തിട്ടുണ്ട്. ജൂണ്‍ 2ന് അറസ്റ്റിലായ ബ്രിജേഷിനെ കൂടുതല്‍ ചോദ്യം ചെയ്യലിനിടം നല്‍കാതെ അന്നു തന്നെ ജയിലിലേക്ക് അയയ്ക്കുകയായിരുന്നു.
Post Your Comments