മാഡ്രിഡ്: ബാഴ്സലോണക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടൂർണമെന്റുകളിൽ കിരീടം നേടിയ താരമെന്ന ടീമിന്റെ മുൻ സൂപ്പർതാരം ഇനിയേസ്റ്റയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ലയണൽ മെസ്സി ഇന്ന് കളത്തിലിറങ്ങും. ഈ സീസണിന്റെ തുടക്കത്തിൽ ബാഴ്സലോണക്ക് വേണ്ടി 32 കിരീടങ്ങള്‍ നേടിയ ഇനിയേസ്റ്റയാണ് മെസ്സിക്ക് മുന്പിലുള്ളത്. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ സെവിയ്യക്കെതിരെ വിജയിച്ച് ബാഴ്സലോണ കിരീടം നേടിയാല്‍ ബാഴ്സയുടെ ജേഴ്സിയില്‍ ഇത് മെസ്സിയുടെ 33മത്തെ കിരീടമാവും.
Also Read: മോമോ ചലഞ്ചിനെക്കുറിച്ച് കേരള പോലീസ് പറയുന്നത്
പതിനാറ് സീസണുകളില്‍ നിന്നാണ് ഇനിയേസ്റ്റ 32 കിരീടങ്ങൾ ബാഴ്സലോണയ്ക്കായി നേടിയത്. മെസ്സി തന്റെ പതിനാല് വര്‍ഷത്തെ ബാഴ്സലോണ കരിയറില്‍ ഇതിനോടകം തന്നെ 32 കിരീടം നേടിക്കഴിഞ്ഞു.
Post Your Comments