ബാംഗ്ലൂര്‍: വിവാഹം വീട്ടുകാർ എതിർത്തതോടെ ഫേസ്ബുക്ക് ലൈവിലൂടെ കമിതാക്കള്‍ വിവാഹിതരായി. കര്‍ണാടകയില്‍ തുംകുരു ജില്ലയിൽ മധുരഗിരിയില്‍ നിന്നുള്ള കിരണ്‍ കുമാറും അജ്ഞനയുമാണ് വിവാഹ ചടങ്ങുകള്‍ ഫേസ്ബുക്കിലൂടെ സ്ട്രീം ചെയ്തത്.
ബിസിനസ്സുകാരനായ കിരണും ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അജ്ഞനയും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. ജാതി വ്യത്യസ്തമായതിനാല്‍ ഇവരുടെ വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയും ചടങ്ങുകള്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തു വിടുകയുമായിരുന്നു.
അതേസമയം മകളെ കാണാനില്ലെന്ന് പറഞ്ഞ് അജ്ഞനയുടെ പിതാവ് പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ വിവാഹം തടയാന്‍ കഴിയില്ലെന്നായിരുന്നു പൊലിസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
Also read : ബി.ജെ.പി നേതാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
Post Your Comments