ബന്ദ•ബി.ജെ.പി നേതാവ് ഉള്‍പ്പെടെ മൂന്ന് പേര് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 24 ഓളം പേര്‍ക്ക് പരിക്കേറ്റു. ഹമീര്‍പൂര്‍ ജില്ലയിലാണ് സംഭവം. നേതാവ് സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.
ബി.ജെ.പി കാണ്‍പൂര്‍ ബുന്ദേല്‍ഖണ്ഡ് മേഖലാ വൈസ് പ്രസിഡന്റ് ആയിരുന്ന ശൈലേന്ദ്ര ശുക്ല (49) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹവും മറ്റുരണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശുക്ലയുടെ വിയോഗത്തില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ മഹേന്ദ്ര സിംഗ് പാണ്ഢേ അനുശോചനം രേഖപ്പെടുത്തി.
Post Your Comments