ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ് അന്വേഷണസംഘം ചോദ്യം ചെയ്തേക്കന്‍ സാധ്യത. ഗുരുതര വെളിപ്പെടുത്തലുകളാണ് ബീഷപ്പിനെതിരെ ഉയരുന്നത്. കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ പരാതി പറഞ്ഞിരുന്നതായി നാല് വൈദികര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. കന്യാസ്ത്രീകള്‍ക്ക് മാത്രമായി ‘ഇടയനൊപ്പം ഒരു ദിവസം’ എന്ന പേരില്‍ മാസത്തിലൊരിക്കല്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നു.
ഈ ദിവസങ്ങളില്‍ രാത്രി ഏറെ വൈകിയും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്ന് കന്യാസ്ത്രീകള്‍ വൈദികര്‍ക്ക് പരാതി നല്‍കിയെന്നാണ് വിവരം. മുറിയില്‍ വിളിച്ചുവരുത്തി ബിഷപ്പ് മോശമായി പെരുമാറിയെന്നും പരാതിയില്‍ ഉണ്ടെന്നാണ് വിവരം. ഇന്നലെയാണ് മതര്‍ ജനറാള്‍ സിസ്റ്റര്‍ റെജീനനയുടെയും നാല് വൈദികരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത്.
Also Read : ജലന്ധര്‍ ബിഷപ്പ് പീഡനം : കേസില്‍ ട്വിസ്റ്റ് : കന്യാസ്ത്രീയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമെന്ന് ആരോപണം
അതേസമയം ബിഷപ്പിനെതിരെ ഇത്രയും ആരോപണങ്ങള്‍ ഉയരുമ്പോഴും ബിഷപ്പിനെ സംരക്ഷിക്കുകയാണ് സഭ. ഇതിന്റെ ഭാഗമായി മിഷനറീസ് ഓഫ് ജീസസ് കേന്ദ്രത്തിലേക്ക് വിശ്വാസികളെ എത്തിക്കുന്നു എന്നാണ് വിവരം. അടുത്തുള്ള വില്ലേജുകളില്‍ നിന്നും മറ്റും നിരവധി വിശ്വാസികളാണ് ഇത്തരത്തില്‍ ജലന്ധറില്‍ എത്തിച്ചിരിക്കുന്നതെന്ന് പഞ്ചാബിലെ ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
വിശ്വാസികളെ സ്‌കൂള്‍ ബസ്സുകളിലാണ് മിഷനറീസ് ഓഫ് ജീസസ് കേന്ദ്രത്തില്‍ എത്തിക്കുന്നത്. 10,12 ബസ്സുകളിലാി 200ല്‍ അധികം വിശ്വാസികളാണ് എത്തിയത്. ഞായറാഴ്ചകളിലെ പ്രാര്‍ത്ഥനകളില്‍ കഴിയാവുന്നത്ര വിശ്വാസികളെ എത്തിക്കാനാണ് മിഷനറീസ് ഓഫ് ജീസസ് കേന്ദ്രത്തിന്റെ തീരുമാനം. സംഭവത്തില്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.
Post Your Comments