Latest NewsIndia

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്

സുരക്ഷയുടെ ഭാഗമായാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ശ്രീനഗര്‍: ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്. ഞായറാഴ്ച രാവിലെ ജമ്മു കാഷ്മീരിലെ ബട്ടാമലൂവിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ബട്ടാമലൂവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും മൂന്നു സുരക്ഷാ ഉദ്യാഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷയുടെ ഭാഗമായാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

Also Read : പുതിയ ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനവുമായി ബിഎസ്‌എന്‍എല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button