ഉത്തരാഖണ്ഡ്: തെരുവിൽ അലഞ്ഞുതിരിയുന്ന പശുക്കൾക്കായി ഗോശാലകൾ നിർമ്മിക്കുമെന്ന്ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. മാത്രമല്ല സംസ്ഥാനത്ത് പുതിയ കശാപ്പു ശാലകൾക്ക് അനുമതി നൽകില്ലെന്നും അദ്ദേഹം പറഞ്ഞു .
സംസ്ഥാനത്ത് ഗോവധം നിരോധിക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും കൂടാതെ പശുക്കളെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാനിന്നും റാവത്ത് പറഞ്ഞു. കഴിഞ്ഞ ഭരണകാലത്ത് കോൺഗ്രസ് അനുവദിച്ച എല്ലാ കശാപ്പുശാലകളുടെയും അനുമതി റദ്ദാക്കും. ഈ വിഷയത്തിൽ ജില്ലാ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also:ഇടുക്കിയില്‍ അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു
ഡെറാഡൂൺ, ഹരിദ്വാർ, ഉദംസിംഗ് നഗർ എന്നിവിടങ്ങളിൽ പശുക്കളെ സംരക്ഷിക്കുന്നതിനായി പ്രത്യേക പോലീസ് സേനയെ നിയോഗിക്കും. ബിജെപിയുടെ പ്രത്യയശാസ്ത്രം അനുസരിച്ച് പശുക്കളെ ഗോമാതാ സ്ഥാനം നൽകിയാണ് ആദരിക്കുന്നത്. 2021 ന് മുമ്പ് എല്ലാ പശുക്കൾക്കും ഗോശാല നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments