ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ പരാജയം. ഇംഗ്ലണ്ട് ഒരു ഇന്നിംഗ്സിനും 159 റണ്‍സിനും ഇന്ത്യയെ മുട്ടുകുത്തിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 289 റണ്‍സിന് പിന്നിലായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 130 റണ്‍സിനു എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ 5 വിക്കറ്റ് നേടിയ ജെയിംസ് ആന്ഡേഴ്സണ് തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും 4 വിക്കറ്റുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 107 റണ്‍സിനു ഓള്‍ഔട്ട് ആയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 130 റണ്‍സിനു പുറത്തായി. ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 396/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ ഇംഗ്ലണ്ട് 2-0 ന് മുന്നിലെത്തി.
Also Read: മുന്‍ ലോകകപ്പ് താരം റൊണാള്‍ഡോ ആശുപത്രിയില്‍
Post Your Comments