ലഖ്‌നൗ : എം.എല്‍.എയ്ക്ക് ദാവൂദ് ഇബ്രാഹില്‍ നിന്ന് വധഭീഷണി . ബിഎസ്പി എംഎല്‍എ ഉമാശങ്കര്‍ സിംഗിനാണ് ഇ-മെയിലില്‍ വധഭീഷണി ലഭിച്ചത്. ഇതെ തുടര്‍ന്ന് ലഖ്‌നൗ പൊലീസില്‍ പരാതി നല്‍കി. ഓഗസ്റ്റ് ആറിന് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതായാണ് എംഎല്‍എ ഉമാശങ്കര്‍ സിംഗ് ലക്‌നൗ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇ-മെയില്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ആദ്യം ഫോണില്‍ ഒരു സന്ദേശം വന്നു.
എന്നാല്‍ യുവാക്കളില്‍ നിന്ന് ബയോഡാറ്റകള്‍ എപ്പോഴും ലഭിക്കുന്നതിനാല്‍ കാര്യങ്ങളെ വലിയ ഗൗരവമായി എടുത്തില്ല. എന്നാല്‍, രണ്ടു ദിവസത്തിന് ശേഷം വീണ്ടും അതേ നമ്പറില്‍ നിന്ന് ഫോണില്‍ സന്ദേശം വന്നു. അവസാന മുന്നറിയിപ്പാണ്, ജീവിക്കണോ മരിക്കണോയെന്ന് ചോദിക്കുന്ന സന്ദേശത്തില്‍ ഒരു കോടി രൂപ ആവശ്യപ്പെടുന്നുണ്ടെന്നും എം.എല്‍.എ നല്‍കിയ പരാതിയില്‍ പറയുന്നു.
Read Also : തന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ഇന്ത്യയിലെത്താമെന്ന് ദാവൂദ് ഇബ്രാഹിം
താങ്കള്‍ ബാലിയയിലെ ജനങ്ങളെ സേവിക്കുന്നുണ്ട്. ഇത് വീണ്ടും തുടരണമെങ്കില്‍ ഒരു കോടി രൂപ നല്‍കണം. അല്ലെങ്കില്‍ താങ്കള്‍ക്കായി ഒറു ബുള്ളറ്റ് മാത്രം മതിയാകും. എപ്പോള്‍ വേണമെങ്കില്‍ കൊല്ലാന്‍ സാധിക്കുമെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശം.
ഫോണില്‍ സന്ദേശം വന്ന നമ്പര്‍ ഇതോടെ ട്രൂക്കോളറില്‍ പരിശോധിച്ചപ്പോള്‍ ദാവൂദ് ഇബ്രാഹിമിന്റെ ടെക്സ്റ്റ് ഗ്രൂപ്പ് എന്നാണ് കാണിച്ചത്. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
Post Your Comments