കൊല്ലം : സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. അഞ്ചലില്‍ പഞ്ചായത്ത് അംഗം അനില്‍കുമാര്‍, സി പി എം പ്രവർത്തകന് ജയന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അനിൽകുമാറിന്റെ കൈപ്പത്തി വെട്ടേറ്റ് അറ്റ നിലയിലാണ്. രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപെട്ടു അഞ്ചൽ സ്വദേശി വേണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. അതേസമയം ആക്രണത്തിന് പിന്നിൽ ബിജെപിയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി.
Post Your Comments