വാഷിംഗ്‌ടൺ: ഓഗസ്റ്റ് 14ന് പുറത്തിറങ്ങാൻ പോകുന്ന ഒമാരോസ മാനിഗോൾട്ട് ന്യൂമാന്റെ പുസ്തകത്തിൽ (Unhinged) ട്രെപിനെക്കുറിച്ചുള്ള പരാമർശനങ്ങളുടെ പ്രതികരണമാരാഞ്ഞപ്പോൾ അവളൊരു നികൃഷ്ടജീവിയാണ് എന്ന മറുപടിയുമായി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. മുൻ വൈറ്റ് ഹൗസ് ജീവനക്കാരിയും ടെലിവിഷൻ താരവുമാണ് ഒമാരോസ.
ട്രംപ് ഒരുപാടു തവണ എൻ-വേർഡ് (N-word) ഉപയോഗിച്ചിട്ടുള്ളതായി ഒമാരോസ തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട് . കറുത്ത വംശക്കാരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് എൻ-വേർഡ് അഥവാ നീഗ്രോ. കടുത്ത വംശീയമനോഭാവമുള്ളയാളാണ് ട്രംപ് എന്നാണ് ഓമാരോസ ഈ പുസ്തകത്തിൽ പറയുന്നുത്.
Also Read: ഷിക്കാഗോ കലാക്ഷേത്ര: ഇത്തവണ ഓണാഘോഷത്തിന് പഞ്ചാരിമേളം അരങ്ങേറ്റവും
ഡോണൾഡ് ട്രംപ് അവതാരകനായിരുന്ന ദി അപ്രന്റിസ് എന്ന റിയാലിറ്റി ഷോയുടെ സെറ്റിൽ വെച്ച് ട്രംപ് തന്നെ ‘നീഗ്രോ’ എന്ന് പലതവണ ഉച്ചരിച്ചെന്നും ഇതിന്റെ ടേപ്പ് നിലവിലുണ്ടെന്നും ഒമാരോസ ആരോപിക്കുന്നു. സ്വന്തം അഭിപ്രായങ്ങളെ മാത്രം വിലവെക്കുന്നനും സ്ത്രീവിരുദ്ധനുമാണ് ട്രംപെന്നും ഒമാരോസ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.
പരാമർശങ്ങൾ പുറത്തുവന്നതിനു ശേഷം ശനിയാഴ്ച ന്യൂ ജേഴ്സിയിലെ ഒരു ഗോൾഫ് ക്ലബ്ബിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വെച്ച് മാധ്യമപ്രവർത്തകർ ട്രംപിന്റെ പ്രതികരണം ആരാഞ്ഞപ്പോൾ ഇപ്രകാരമായിരുന്നു മറുപടി – ‘നികൃഷ്ടജീവി. അവളൊരു നികൃഷ്ടജീവിയാണ്.’
ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടർ മാഗീ ഹെബെർമാനാണ് ട്രംപിനോട് പ്രതികരണമാരാഞ്ഞത്. ട്രംപിന്റെ ഈ പ്രതികരണം അവർ തന്നെ പിന്നീട് ട്വിറ്ററിൽ കുറിച്ചു.
Post Your Comments