ജബല്‍പൂർ : ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് സുഹൃത്തുക്കള്‍ക്ക് ലക്ഷങ്ങൾ സമ്മാനം നൽകി 15 വയസ്സുകാന്റെ സ്നേഹ പ്രകടനം. പണം മോഷ്ടിച്ചത് അച്ഛന്റെ പക്കൽ നിന്നും. ഉത്തര്‍പ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.
കെട്ടിട നിർമ്മാതാവായ അച്ഛന് വസ്തു വിറ്റ് സൂക്ഷിച്ചിരുന്ന 60 ലക്ഷം രൂപയിൽ നിന്ന് 46 ലക്ഷം രൂപയാണ് പത്താംക്ലാസ്സുകാരന് സുഹൃത്തുക്കള്‍ക്ക് നല്‍കിയത്. 15 ലക്ഷം രൂപ കൂലിപ്പണിക്കാരന്റെ മകനായ കൂട്ടുകാരനും മൂന്നു ലക്ഷം രൂപ ഹോംവര്‍ക്ക് ചെയ്തു സഹായിക്കുന്ന സുഹൃത്തിനും നല്കി.
Also Read : കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികൾക്ക് ദാരുണാന്ത്യം
സ്കൂളിലും കോച്ചിങ് സെന്ററിലുമായി സഹപാഠികള്കക്ക് സ്മാര്‍ട്ട് ഫോണുകളും വെള്ളി ബ്രേയ്സ്ലെറ്റുകളും വാങ്ങാൻ മാത്രം ചിലവഴിയ്ച്ചത് പതിനാലു ലക്ഷം രൂപയായിരുന്നു. പയ്യന് നല്കിയ പണം ഉപയോഗിച്ച് ഒരു സുഹൃത്ത് പുതിയ കാര്‍ വരെ വാങ്ങി.
പണം നഷ്ടപ്പെട്ടതിനെകുറിച്ച് പരാതിപ്പെട്ടത്തിനെ തുടർന്ന് വീട്ടിലെത്തിയ പോലീസിന് അന്വേഷണത്തിൽ മോഷണം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സത്യം വെളിച്ചത്തിലാകുന്നത്.
നഷ്ടമായ പണം തിരികെ കിട്ടാനുള്ള ശ്രമത്തിലാണ് പോലീസ്. സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ പണം തിരികെയെത്തിക്കാനുള്ള സമന്‍സ് അയച്ചിട്ടുണ്ട്.
Post Your Comments