ടോഫു, സോയ പാല്‍ തുടങ്ങിയവ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിനുശേഷമുള്ള അസ്ഥികളുടെ ബലക്ഷയത്തിന്റെ നെഗറ്റീവ് ഫലങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങള്‍. സോയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് സ്ത്രീകളിലെ കാല്‍മുട്ടിലേയും ഉപ്പൂറ്റിയിലേയും സന്ധികള്‍ക്ക് ബലം നല്‍കി അസ്ഥികള്‍ കൂടുതല്‍ ഉറപ്പുള്ളതാക്കുന്നു. എലികളില്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്.
പ്രസവാനന്തരം സ്ത്രീകളില്‍ അസ്ഥിക്ഷയം,ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുക, ശരീരഭാരം വര്‍ദ്ധിക്കല്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. സോയ പ്രോട്ടീനുകള്‍ ആര്‍ത്തവവിരാമം സംഭവിക്കാത്ത സ്ത്രീകളില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. അമേരിക്കയിലെ മിസ്സസറി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ പമേല ഹിന്‍ടണ്‍ ആണ് പഠനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സ്ത്രീകളും ടോഫു, സോയ പാല്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ എല്ലുബലം വര്‍ദ്ധിക്കുമെന്നും അവര്‍ പറഞ്ഞു. സോയ ചേര്‍ത്തുള്ള ആഹാരക്രമം ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകളില്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും പഠനത്തിലുണ്ട്.
ആരോഗ്യക്കുറവുള്ള എലികളിലാണ് സോയ കൊണ്ടുള്ള ആഹാരസാധനങ്ങളും ചോളവും നല്‍കി പരീക്ഷണങ്ങള്‍ നടത്തിയത്. അവ പിന്നീട് അണ്ഡാശയം ഉള്ളതും ഇല്ലാത്തതുമായി തരം തിരിച്ചു. സോയ നല്‍കിയ എലികളില്‍ അസ്ഥികളുടെ ശക്തി കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു. മാത്രമല്ല, സോയയുള്ള ഭക്ഷണത്തില്‍ അണ്ഡാശയത്തോടുകൂടിയതും ഇല്ലാത്തതുമായ എലികളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി. സാധാരണ ഏഷ്യന്‍ ആഹാരങ്ങളില്‍ കാണപ്പെടുന്ന സോയ ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടെന്നും, സോയയും ടോഫുവും സസ്യാഹാരങ്ങളുടെ കൂടെ കഴിക്കുന്നതാണ് നല്ലതെന്നും മിസോറി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ പമേല ഹിന്‍ടണ്‍ പറഞ്ഞു.
Post Your Comments