മൈസൂര്‍: മൈസൂരില്‍ മലയാളി യുവതികളെയടക്കം കെണിയിലാക്കിയ പെൺവാണിഭ സംഘത്തിൽ പോലീസ് റെയ്ഡ്. ഹൂട്ടഹളളിയിൽ ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു പെൺവാണിഭം. ഇതിന്റെ നടത്തിപ്പുകാരിയായ സഞ്ജന എന്ന സ്ത്രീയും നാല് യുവാക്കളും അറസ്റ്റിലായി.പെൺവാണിഭ കേന്ദ്രത്തിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽമാസപ്പടി പറ്റുന്ന പോലീസുകാരുടെ പേരുമുണ്ടായിരുന്നു. ഇതോടെ അഞ്ചു പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
മലയാളികൾ അടക്കമുളള യുവതികളെ ഇവരിൽ നിന്ന് പോലീസ് മോചിപ്പിച്ചിരുന്നു.നഗരത്തിൽ മഹർഷി യോഗാലയം എന്ന പേരിലുളള യോഗാ സെന്ററടക്കം പെൺവാണിഭ കേന്ദ്രമാണെന്ന് കണ്ടെത്തിയിരുന്നു. കോളേജ് വിദ്യാര്‍ഥിനികളടക്കമുള്ള യുവതികളെ ആയിരുന്നു ഇവർ ട്രാപ്പിലാക്കിയിരുന്നത്. ഇവിടെ നിന്ന് മാത്രം ഏഴ് പെൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.
കേരളം,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുളളവർ ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിളെ ഇങ്ങോട്ട് കൊണ്ടുവന്നത്. ഗുണ്ടൽപേട്ട് ,കുടക് മേഖലകളിലും പെൺവാണിഭ കേന്ദ്രങ്ങൾ വ്യാപകമെന്നാണ് പൊലീസിന് കിട്ടിയ വിവരം.ഇവരിൽ നിന്ന് കണ്ടെടുത്ത ഡയറിയിലാണ് പൊലീസുകാരുടെ പേരുണ്ടായിരുന്നത്. മാസത്തിൽ ഇവർക്ക് നൽകിയിരുന്ന തുകയുടെ കണക്കും ഡയറിയിലുണ്ടായിരുന്നു.
Post Your Comments