ചെങ്ങന്നൂർ : നീന്തുന്നതിനിടെ പ്രവാസി യുവാവിനു ദാരുണാന്ത്യം. ചെറിയനാട് നാക്കോലയ്ക്കൽ ഉരുളിപ്പുറത്ത് മെൽവിൻ ഭവനത്തിൽ മെൽവിൻ മാത്യു (28) ആണ് മരിച്ചത്. ദുബായിൽ നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു മെൽവിൻ മരിക്കുകയായിരുന്നു എന്ന വിവരമാണ് ലഭിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. ദുബായ് അൽ ഫുടൈം കമ്പനി ഐടി വിഭാഗം ജീവനക്കാരനായിരുന്നു മെൽവിൻ മാത്യു. സംസ്കാരം പിന്നീട്.
മാത്യു ഏബ്രഹാമിന്റെയും വത്സമ്മ മാത്യുവിന്റെയും മകനാണ്. ഭാര്യ: നിഷ. സഹോദരൻ : വിമൽ മാത്യു.
Also read : മെക്കാനിക് കടത്തിക്കൊണ്ട് പോയ വിമാനം തകർന്നു വീണു
Post Your Comments