Latest NewsInternational

അതി സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെ പിന്തള്ളി ഈ പ്രദേശം

വാഷിംഗ്‌ടൺ  : ആഗോള ചൂതാട്ട കേന്ദ്രമായിട്ട് അറിയപ്പെടുന്ന ചൈനയുടെ കീഴിലുള്ള മക്കാവു ഇനി ലോകത്തെ ഏറ്റവും സമ്പന്നമായ പ്രദേശം. ഗൾഫ് രാജ്യമായ ഖത്തറിനെ പിന്തള്ളിയാണ് അതിസമ്പന്നതയുടെ നെറുകയിലെക്ക് മക്കാവു കുതിക്കുന്നത്. നിലവിൽ ഖത്തറിനൊപ്പമുള്ള മക്കാവു ഏറെ വൈകാതെ ഗൾഫ് സമ്പത്തിനെ പിന്തള്ളി മുന്നിലെത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

Also read : സ്വാതന്ത്രദിന ഓഫറുമായി എയര്‍ ഏഷ്യ

ഏറ്റവും സമ്പന്നമായ പ്രദേശം എന്ന യശസ്സ് ഖത്തറിനായിരുന്നു. അടുത്തിടെ ഖത്തറിനെതിരെ മറ്റ് രാജ്യങ്ങൾ ചുമത്തിയ നിയന്ത്രണം രാജ്യത്തിന് തിരിച്ചടി ആകുകയായിരുന്നു. 2022 ലോകകപ്പ് ഫുട്ബോൾ വേദിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നിൽ വോട്ടുകളുടെ തിരിമറി നടന്നിട്ടുണ്ടെന്ന ആരോപണവും ഖത്തറിനു നേരെ ഉയർന്നിട്ടുണ്ട്. പോര്‍ച്ചുഗീസ് നിയന്ത്രണത്തിലുള്ള തെക്കന്‍ ചൈനയിലെ അധിനിവേശ പ്രദേശമായിരുന്നു മക്കാവു. പിന്നീട് ചൈനയുടെ നിയന്ത്രണത്തിലായതോടെ മക്കാവു അടിമുടി മാറി. ലോകത്തെ ഏറ്റവും ആകർഷകമായ വിനോദ് സഞ്ചാര ഇടങ്ങളിൽ ഒന്നാണ് മക്കാവു. 2020 ആകുമ്പോഴേക്കും മക്കാവു ആയിരിക്കും ലോകത്തെ ഏറ്റവും സമ്പന്ന പ്രദേശമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button