തിരുവനന്തപുരം•ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ മികവിനൊപ്പം സംഘനയിലും ശക്തനായി ഡി.കെ പൃഥ്വിരാജ്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡി.കെ.പൃഥ്വിരാജിനെ(തിരുവനന്തപുരം സിറ്റി)യും ജനറൽ സെക്രട്ടറിയായി സി.ആർ.ബിജു (കൊച്ചി സിറ്റി) വിനെയും തിരഞ്ഞെടുത്തു. കെ.എസ്.ഔസേപ്പാണ്(ഇടുക്കി) ഖജാൻജി. തിരുവനന്തപുരത്തു നടന്ന തിരഞ്ഞെടുപ്പിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. രണ്ടുവര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.
ആർ.പ്രശാന്ത് (തിരുവനന്തപുരം സിറ്റി), കെ.പി.ഭാസ്കരൻ(കോഴിക്കോട് റൂറൽ), വി.ജെ.ജോൺ(ആലപ്പുഴ) എന്നിവരെ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. പ്രേംജി കെ.നായർ(കോട്ടയം), വി.കെ.പൗലോസ്(മലപ്പുറം), ടി.ബാബു (കെ.എ.പി.- 4 കണ്ണൂർ) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
നിർവാഹകസമിതി അംഗങ്ങൾ- എസ്.എസ്.ജയകുമാർ(തിരുവനന്തപുരം സിറ്റി), കെ.മുരളീധരൻ (തിരുവനന്തപുരം റൂറൽ), കെ.സുനി (കൊല്ലം സിറ്റി), എസ്.സലീം(കൊല്ലം റൂറൽ), കെ.എസ്.അജി(പത്തനംതിട്ട), കെ.പ്രദീപ്(ആലപ്പുഴ), എം.കെ.പ്രസന്നൻ(കോട്ടയം), ഇ.കെ.അനിൽകുമാർ(കൊച്ചി സിറ്റി), കെ.ടി.എം.കബീർ(എറണാകുളം റൂറൽ), കെ.ജി.പ്രകാശ്(ഇടുക്കി).
Post Your Comments