KeralaLatest News

കേരളത്തിന് ലഭിച്ചത് 750 കോടി രൂപ; അണക്കെട്ട് നിറഞ്ഞതില്‍ ആശ്വാസം വൈദ്യുത വകുപ്പിന്

നല്ല മഴ ലഭിച്ചാലും വെള്ളം സംഭരിച്ചു വൈദ്യുതിയാക്കാനുള്ള വൈദ്യുതനിലയങ്ങള്‍ കേരളത്തിനില്ല

കോട്ടയം: സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ആശ്വാസം ലഭിക്കുന്നത് വൈദ്യുതവകുപ്പിനാണ്. മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ കേരളത്തിന് ലഭിച്ചത് 750 കോടി രൂപയുടെ മൂല്യമുള്ള വൈദ്യുതിയാണ്. മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ കേരളത്തിന് ലഭിച്ചത് 750 കോടി രൂപയുടെ മൂല്യമുള്ള വൈദ്യുതി മാത്രമാണ്.

പ്രതിവര്‍ഷം 12,000 കോടി രൂപയുടെ മൂല്യമുള്ള വൈദ്യുതി ഇടപാടാണു വൈദ്യുതി ബോര്‍ഡ് നടത്തുന്നത്. ഇതില്‍ 750 കോടി രൂപയുടെ ലാഭം ഈ മഴ മൂലം ലഭിക്കും. കഴിഞ്ഞ വര്‍ഷമുണ്ടായ 800 കോടിയോളം രൂപയുടെ കമ്മി ഇതിലൂടെ നികത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എത്ര നല്ല മഴ ലഭിച്ചാലും ജലം സംഭരിച്ചുവെച്ച് വൈദ്യുതിയാക്കാനുള്ള നിലയങ്ങള്‍ കേരളത്തിലില്ലാത്തതിനാല്‍ സംസ്ഥാനത്തിന്റെ വൈദ്യുത ഉപഭോഗത്തിന് കാര്യമായ ഗുണം ചെയ്യില്ല.

Also Read : അഞ്ച് ഷട്ടറുകളും തുറന്നപ്പോൾ വെള്ളത്തിൽ മുങ്ങി ചെറുതോണി ബസ് സ്റ്റാന്‍ഡ്

12800 കോടി രൂപ ചെലവഴിച്ച ബോര്‍ഡിന് കഴിഞ്ഞ വര്‍ഷം 800 കോടിയോളം കമ്മിയായിയിരുന്നു. എന്നാല്‍ ഇക്കുറി അതിവര്‍ഷം ലഭിച്ചതോടെ ബോര്‍ഡിന്റെ കമ്മി നികത്തപ്പെട്ടേക്കുമെന്നാണ് കണക്കുകൂട്ടല്‍. യൂണിറ്റിനു ശരാശരി അഞ്ചു രൂപയാണു സംസ്ഥാനത്തു വൈദ്യുതി വില്‍ക്കുന്നതിലൂടെ ബോര്‍ഡിന് ലഭിക്കുന്നത്. 1500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം അതിവര്‍ഷത്തില്‍ ലഭിച്ചു.

യൂണിറ്റിനു ശരാശരി അഞ്ചു രൂപയാണു സംസ്ഥാനത്തു വൈദ്യുതി വില്‍ക്കുന്നതിലൂടെ ബോര്‍ഡിനു ലഭിക്കുന്നത്. 1500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം അതിവര്‍ഷത്തില്‍ ലഭിച്ചു. ഇതേ നിരക്കില്‍ 12,000 കോടി രൂപയുടെ വൈദ്യുതിയാണ് ബോര്‍ഡ് വില്‍ക്കുന്നത്. എന്നാല്‍, ഈ മഴമൂലം ഉല്‍പാദിപ്പിക്കാവുന്ന അധിക വൈദ്യുതി ആകെയുള്ള കേരളത്തിന്റെ ഉപയോഗത്തിന്റെ ആറു ശതമാനം മാത്രം.

നല്ല മഴ ലഭിച്ചാലും വെള്ളം സംഭരിച്ചു വൈദ്യുതിയാക്കാനുള്ള വൈദ്യുതനിലയങ്ങള്‍ കേരളത്തിനില്ല. ഇടുക്കിയും ശബരിഗിരിയും ഒഴിച്ചാല്‍ ബാക്കിയുള്ള 22 അണക്കെട്ടുകളിലും ചെറിയ തോതിലുള്ള ഉല്‍പാദനമാണു നടക്കുന്നത്. അതേസമയം, മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുത ഉപയോഗത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button