Latest NewsKerala

അഞ്ച് ഷട്ടറുകളും തുറന്നപ്പോൾ വെള്ളത്തിൽ മുങ്ങി ചെറുതോണി ബസ് സ്റ്റാന്‍ഡ്

കുത്തൊഴുക്കില്‍ സ്റ്റാന്‍ഡില്‍ ആറടി താഴ്ചയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു

ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നു വെള്ളം പുറത്തേക്ക് കുതിച്ചൊഴുകിയതോടെ
ചെറുതോണി ബസ് സ്റ്റാന്‍ഡ് തകര്‍ന്നു. കുത്തൊഴുക്കില്‍ സ്റ്റാന്‍ഡില്‍ ആറടി താഴ്ചയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. ചെറുതോണി പാലവും അപകടാവസ്ഥയിലാണെന്ന്. അഞ്ച് ഷട്ടറുകളും തുറന്നതോടെ ചെറുതോണിപ്പാലത്തിലൂടെ വെള്ളം ശക്തമായി ഒഴുകുകയാണ്.

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറയുന്നു. അഞ്ച് ഷട്ടറുകളും ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയതോടെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോടില്‍ താഴുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് മഴക്കും ശമനം ഉണ്ടായിട്ടുണ്ട്. 2,401.20 ആണ് നിലവിലെ ജലനിരപ്പ്. 2,400 അടിയിലെത്താതെ ഷട്ടറുകള്‍ താഴ്ത്തില്ലെന്നാണ് അധികൃകതര്‍ അറിയിച്ചിട്ടുള്ളത്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴയും കുറഞ്ഞിട്ടുണ്ട്.

ALSO READ: നേരിയ ആശ്വാസം; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു

വിവിധ ജില്ലകളിലായി 53,501 പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൂഴിയാര്‍ മണിയാര്‍ അണക്കെട്ടുകള്‍ തുറന്നതോടെ പമ്പാ നദിയും കരകവിഞ്ഞിട്ടുണ്ട്. ഇതോടെ അപ്പര്‍ കുട്ടനാട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button