സേലം: കര്‍ണാടകയിലെ ഡാമുകള്‍ തുറന്നതോടെ തമിഴ്‌നാടും വെള്ളപ്പൊക്ക ഭീഷണിയിൽ. കാവേരി നദി കടന്നുപോകുന്ന തമിഴ്‌നാട്ടിലെ ആറ് ജില്ലകളിലാണ് വെള്ളപ്പൊക്ക ഭീഷണിയുള്ളത്. കര്‍ണാടകയിലെ കബനി, കെ ആര്‍ എസ് ഡാമുകളാണ് തുറന്ന് വിട്ടിരിക്കുന്നത്. ഈ ജലം മേട്ടൂര്‍ ഡാമില്‍ ഇന്നെത്തുമെന്നാണ് പ്രതീക്ഷ. തുടർന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ALSO READ: ശബരിമലയിലേക്കുള്ള പാലങ്ങള്‍ വെള്ളത്തിനടിയിലായി
ഡാമുകൾ തുറന്നതോടെ കൃഷ്ണഗിരി, ധര്‍മപുരി, സേലം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂര്‍ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിക്കുക. നദിക്കരയിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണമെന്ന് ജില്ല കളക്ടര്‍മാര്‍ ജങ്ങൾക്ക് മുന്നറിയിപ്പ് നൽകി
Post Your Comments