അബുദാബി: യുഎഇ പൊതുമാപ്പ് പിന്നിടുമ്പോൾ വിവിധ എമിറേറ്റുകളിലായി 221 ഇന്ത്യക്കാർക്കാണ് ഔട്ട്പാസ് ലഭിച്ചത്. അബുദാബിയിൽ 35 പേർക്കും ദുബായ് ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലെ 186 പേർക്കുമാണ് ഔട്ട്പാസ് ലഭിച്ചത്. ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: പൊതുമാപ്പ്; ഒരാഴ്‌ചയ്‌ക്കകം എത്തിയത് പതിനായിരത്തിലേറെ അപേക്ഷകൾ
യുഎഇയിൽ ഏറ്റവുമധികം വിദേശികൾ ഇന്ത്യക്കാരാണെങ്കിലും നിയമലംഘകരായി കഴിയുന്നവരുടെ എണ്ണം വളരെ കുറവാണ്. യുഎഇയിൽ 31 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുപ്രകാരം 33 ലക്ഷം പേരും. പൊതുമാപ്പ് ലഭിച്ച ശേഷം വീണ്ടും യുഎഇയിൽ തൊഴിൽ ചെയ്യാനാഗ്രഹിക്കുന്നവരെ റിക്രൂട്ട് ചെയ്യാൻ അബുദാബിയിലെയും ദുബായിലെയും മൂന്നു കമ്പനികൾ മുന്നോട്ടു വന്നിട്ടുണ്ട്. വിവിധ തസ്തികകളിൽ നൂറിലധികം അവസരങ്ങൾ ലഭ്യമാക്കും. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം
Post Your Comments