കൊച്ചി: പെരുമ്പാവൂരിൽ കൂൺ കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോമ്പ്രകുടി അംബുജാക്ഷന്റെ ഭാര്യ ജിഷാരയാണ് (35)മരിച്ചത്. പെരുമ്പാവൂരിലെ ഇരിങ്ങോളിൽ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ കഴിച്ചാണ് ജിഷാര മരിച്ചത്.
Read also:അഞ്ച് ഷട്ടറുകളും തുറന്നപ്പോൾ വെള്ളത്തിൽ മുങ്ങി ചെറുതോണി ബസ് സ്റ്റാന്‍ഡ്
കൂൺ കഴിച്ച് ചികിത്സയിലായിരുന്ന മറ്റ് കുടുംബാംഗങ്ങൾ അപകടനില തരണം ചെയ്തു. ഭർത്താവ് അബുജാക്ഷന്‍ കുട്ടികളായ അഥർവ് (12), അപൂർവ (4) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയ്ക്കുള്ള ചികിത്സയിലിരിക്കെയുണ്ടായ ഹൃദയസംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അബുജാക്ഷന്‍.
Post Your Comments