വയനാട്: സംസ്ഥാനത്ത് ഉണ്ടായ മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബത്തിനും നാല് ലക്ഷം രൂപ നല്‍കും.വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
Read also:വിമാനത്തില്‍ വച്ച് വൈന്‍ കഴിച്ചു : അമ്മയ്ക്കും മകൾക്കുമെതിരെ നടപടി
കനത്ത മഴയെ തുടർന്ന് വീടും വസ്തുവകകളും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടങ്ങിയ സംഘം എത്തി. രാവിലെ 11 മണിയോടെയാണ് മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തിയത്.
വ്യോമേസനയുടെ ഹെലികോപ്ടറിൽ സുൽത്താൻ ബത്തേരിയിൽ എത്തിയ മുഖ്യമന്ത്രി അവിടെ നിന്ന് കാർ മാർഗം ആദ്യം പോയത് മുണ്ടൻമുടിയിലേക്കായിരുന്നു. ഏതാണ്ട് 700 ആദിവാസികളാണ് മുണ്ടൻമുടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. മുഖ്യമന്ത്രിയും സംഘവും എത്തിയതോടെ ആദിവാസികൾ പരാതികളുടെ ഭാണ്ഡക്കെട്ട് അവർക്ക് മുന്നിൽ അഴിച്ചു.
Post Your Comments