ദുബായ്: വിമാനത്തില്‍ വച്ച് വൈന്‍ കഴിച്ചു എന്നാരോപിച്ച് എല്ലി ഹോള്‍മാന്‍ എന്ന സ്വീഡിഷ് വനിതയേയും മകളേയും യുഎഇ അധികൃതര്‍ അറസ്റ്റ് ചെയ്തു. പങ്കാളിയായ ഗാരിക്കും മൂന്ന് മക്കള്‍ക്കുമൊപ്പം ലണ്ടനില്‍ നിന്ന് ദുബായിലേയ്ക്കുള്ള യാത്രയയിൽ ആയിരുന്നു ഇവര്‍. സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാൻ ദുബായിലെത്തിയതായിരുന്നു ഈ കുടുംബം.
വിമാനം ദുബായില്‍ ലാന്‍ഡ് ചെയ്തപ്പോൾ ഇമിഗ്രേഷന്‍ അധികൃതരെത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. വിസ വാലിഡല്ലെന്നും ഉടന്‍ ലണ്ടനിലേയ്ക്ക് തിരിച്ചുപോകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. തുടർന്ന് ഇവരുടെ പാസ്‌പോര്‍ട്ടുകളും രേഖകളും പിടിച്ചുവച്ചു. മൂന്ന് ദിവസം തടവില്‍ വച്ചതിന് ശേഷം ജാമ്യം നല്‍കി വിട്ടയച്ചെങ്കിലും കേസ് തീരുന്നത് വരെ പാസ്‌പോര്‍ട്ട് തരില്ല എന്നാണ് യു.എ.ഇ അധികൃതരുടെ നിലപാട്.
Read also:മെക്കാനിക് കടത്തിക്കൊണ്ട് പോയ വിമാനം തകർന്നു വീണു
കസ്റ്റിഡിയിലിരിക്കെ ഇവരെക്കൊണ്ട് നിര്‍ബന്ധിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കിച്ചതായും ഭക്ഷണവും വെള്ളവും നിഷേധിച്ചതായും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
Post Your Comments