ഇനി പൂക്കളങ്ങളുടെ കാലം. അത്തം മുതല്‍ ഓണത്തപ്പനെ വരവേല്‍ക്കാന്‍ പൂക്കളമൊരുക്കുന്ന തിരക്കിലാകും മലയാളി. എന്നാല്‍ പൂവിന് തമിഴ്നാടിനെ ആശ്രയിക്കണമെന്നുമാത്രം. ഇത് മുന്‍കൂട്ടിക്കണ്ട് തമിഴ്നാട്ടിലെ കര്‍ഷകരും പാടങ്ങളില്‍ വിവിധയിനം പൂക്കളുമായി കാത്തിരിക്കുന്നു. മണ്ണിലും വിണ്ണിലും മാരിവില്‍ തീര്‍ത്ത് സൂര്യകാന്തിയും ജമന്തിയും അരളിയും മുല്ലയും പൂത്തുലഞ്ഞ പാടങ്ങള്‍ ആരെയും ആകര്‍ഷിക്കും. ശീലേംപട്ടി, രായപ്പംപട്ടി, ലോവര്‍പെരിയാര്‍, മധുര, തേനി എന്നിവിടങ്ങളില്‍ ഏക്കര്‍കണക്കിനാണ് പൂകൃഷി.
നിറച്ചാര്‍ത്തണിഞ്ഞ് പൂക്കള്‍ വിരിഞ്ഞ പാടങ്ങള്‍ മനംകവരുന്ന ദൃശ്യചാരുത പകരുന്നു. ഈ മനോഹാരിതയിലാണ് ചുട്ടുപൊള്ളുന്ന വേനലിലും തമിഴ്നാട്. ഇത് ആസ്വദിക്കാന്‍ വിനോദസഞ്ചാരികളും എത്തുന്നുണ്ട്. ഒരു പാടത്തുതന്നെ മഞ്ഞയും ഓറഞ്ചും ചുവപ്പും നിറത്തിലുള്ള പൂകൃഷിയുണ്ടിവിടെ. സൂര്യകാന്തിയും ജമന്തിയുമാണ് കൂടുതല്‍ കൃഷി. വെളുപ്പും മഞ്ഞയും നിറത്തില്‍ ജമന്തിപ്പൂ രണ്ടിനത്തിലുണ്ട്. മഞ്ഞയും ഓറഞ്ചും നിറത്തില്‍ ബന്തിയും രണ്ടിനത്തിലുണ്ട്.
തോവാളയാണ് പൂക്കൃഷിയുടെ പ്രധാന കേന്ദ്രം. ചിങ്ങം പിറക്കുന്നതോടെ തോവാളയിൽ പൂക്കൾ വാങ്ങാനെത്തുന്നവരുടെ തിരക്കാരംഭിക്കുമെങ്കിലും അതു പൂർണതയിലെത്തുന്നത് അത്തം മുതലാണ്. അതെസമയം, ആവശ്യക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. മുൻപ്, തോവാളയിൽ മാത്രമായിരുന്ന പൂക്കൃഷി ഇന്നു കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചു. തോവാളയും സമീപപ്രദേശങ്ങളായ കുമാരപുരം, പഴവൂർ, കാവൽക്കിണർ, ചെമ്പകരാമൻപുതൂർ എന്നിവിടങ്ങളിലും വ്യാപിച്ചിട്ടുണ്ട്
Post Your Comments