ജക്കാര്‍ത്ത•ഒന്‍പത് യാത്രക്കാരുമായി ഹസ്ര്വ യാത്രയ്ക്ക് പോയ ചെറുവിമാനം കിഴക്കന്‍ ഇന്തോനേഷ്യയിലെ മലനിരകളില്‍ കാണാതായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
സ്വിസ്സ് നിര്‍മ്മിത പിലാറ്റസ് വിമാനമാണ് പാപുവ പ്രവിശ്യയില്‍ വച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. വിമാനം കാണാതായ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ട്. പക്ഷേ, ഇവര്‍ ഇവിടേക്ക് നടന്നെത്താന്‍ മൂന്ന് മണിക്കൂര്‍ എങ്കിലും വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.
ഒരു കുട്ടിയുള്‍പ്പടെ ഏഴ് യാത്രികരും രണ്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
പുപുവാ പ്രദേശത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ചാര്‍ട്ടര്‍ വിമാനക്കമ്പനിയായ ഡിമോനിം എയറിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Post Your Comments