ന്യൂഡല്‍ഹി: രണ്ടാം ഭാര്യയെ വേശ്യാലയത്തിൽ വില്‍ക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. 23കാരനായ സദ്ദാം ഹുസൈനാണ് ഭാര്യമാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വിൽക്കാൻ ശ്രമിച്ചു പോലീസ് പിടിയിലായത്. ഡല്‍ഹിയില്‍ ഒരു വേശ്യാലയത്തിൽ ഇയാൾ ഭാര്യയെ വില്‍ക്കാന്‍ ശ്രമിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇവരെ കൊല്ലാനും സദ്ദാം പദ്ധതി ഇട്ടിരുന്നു. ഇതിനായി പുതിയ കത്തിയും ഷര്‍ട്ടും എല്ലാം കയ്യില്‍ സൂക്ഷിച്ചിരുന്നു.
കൊന്നതിന് ശേഷം ശരീരം ആള്‍ത്താമസമില്ലാത്ത സ്ഥലത്ത് ഉപേക്ഷിച്ച് വസ്ത്രം മാറി മടങ്ങാം എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. ഹരിയാനയിലെ പാനിപ്പത്തിലാണ് ബീഹാർ സ്വദേശിയായ ഇയാള്‍ താമസിച്ച് വന്നിരുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ആദ്യ വിവാഹം കഴിക്കുന്നത്. ഇതില്‍ മൂന്ന് കുട്ടികളുമുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ രണ്ടാം വിവാഹം ചെയ്യുന്നത്. ആദ്യഭാര്യ അറിയാതെയായിരുന്നു രണ്ടാം വിവാഹം ചെയ്തത്. അധികം വൈകാതെ ഇയാള്‍ രണ്ടാമത്തെ ഭാര്യയേയും, ആദ്യ ഭാര്യയും കുട്ടികളും താമസിക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
ആദ്യമൊക്കെ ഇരുഭാര്യമാരും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, പതിയെ നിസാര കാര്യങ്ങള്‍ക്കു പോലും രണ്ടു പേരും തമ്മില്‍ വഴക്കിടാന്‍ തുടങ്ങി. ദിവസവും ഉള്ള വഴക്കില്‍ മടുത്താണ് സദ്ദാം ഒരു ഭാര്യയെ വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്.കുട്ടികള്‍ ഉള്ളതിനാലും അവരെ ഭാവിയില്‍ നോക്കേണ്ടി വരും എന്നുള്ളതിനാലും ആദ്യ ഭാര്യയെ വില്‍ക്കേണ്ടെന്ന് ഇയാള്‍ തീരുമാനിച്ചു.
തുടര്‍ന്നാണ് കുട്ടികളില്ലാത്ത രണ്ടാം ഭാര്യയെ വില്‍ക്കാം എന്ന തീരുമാനത്തില്‍ ഇയാള്‍ എത്തുന്നത്. ഡല്‍ഹിയില്‍ എത്തിച്ചതിന് ശേഷം ഭാര്യക്കൊപ്പം സമയം ചെലവഴിക്കുകയും അവളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്തതിനു ശേഷം വില്‍ക്കാം എന്നതായിരുന്നു ഇയാളുടെ ഉദ്ദേശം.
Post Your Comments