ദുബായ്•ദുബായിയുടെ ഫ്ലാഗ്ഷിപ് എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്സ് ക്യാബിന്‍ ക്രൂവിന്റെ എണ്ണം വര്‍ധിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ക്ക് 2018 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ലോകമെമ്പാടും നടക്കുന്ന ഓപ്പണ്‍ ഡെയ്സില്‍ പങ്കെടുക്കാമെന്ന് എമിറേറ്റ്സ് അറിയിച്ചു. കാനഡ, ജര്‍മ്മനി, ഒമാന്‍, ഫ്രാന്‍സ്, യു.എസ് എന്നിവിടങ്ങളിലാണ് ഓപ്പന്‍ ഡേയ്സ് സംഘടിപ്പിക്കുന്നത്.
4,260 ദിര്‍ഹം അടിസ്ഥാന ശമ്പളത്തോടെ ഏകദേശം 9,500 ദിര്‍ഹം ക്യാബിന്‍ ക്രൂവിന് പ്രതിമാസ വേതനം ലഭിക്കും. വെള്ളം, വൈദ്യുതി, ടി.വി ഉള്‍പ്പടെ ഫര്‍ണിഷ്ഡ് തമാസ സൗകര്യവും സൗജന്യമായി ലഭിക്കും. ദുബായിലുള്ള 50 കെട്ടിടങ്ങളിലായിരിക്കും താമസസൗകര്യം.
ലേ ഓവര്‍ ചെലവുകള്‍, കണ്‍സഷനോട് കൂടിയുള്ള യാത്ര, ഒരു വര്‍ഷം 30 ദിവസം ലീവ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
Post Your Comments