Latest NewsKerala

ഉരുട്ടിക്കൊലക്കേസ് പ്രതികൾക്കായുള്ള പിരിവ് വിലക്കി ലോക്നാഥ് ബെഹ്റ

തിരുവനതപുരം : ഉദയകുമാർ ഉരുട്ടിക്കൊലകേസിൽ ശിക്ഷിക്കപ്പെട്ട അ​ഞ്ച് ഉദ്യോഗസ്ഥർക്കുവേണ്ടി പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും ഉദ്യോഗസ്ഥരിൽനിന്നും പണം പിരിക്കുന്നത് വിലക്കി ഡിജിപി ലോക്നാഥ് ബെഹ്റ. കോടതി ശിക്ഷിച്ച പ്രതികള്‍ക്കായുള്ള പണപ്പിരിവ് ക്രമവിരുദ്ധമാണെന്നു ഡിജിപി വ്യക്തമാക്കി.

കൃത്യ നിര്‍വഹണത്തിനിടെ സംഭവിച്ച പാളിച്ചയെന്ന നിലയ്ക്ക് ഉദ്യോഗസ്ഥരുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യതയുണ്ടെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാൻ നിയമസഹായത്തിനുള്ള പണം ആവിശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പിരിവ് നടത്തുന്നത്.

Read also:മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ; അടക്കാന്‍ ഒരുങ്ങവെ പിഞ്ചു കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്

സിറ്റി ക്രൈം റെക്കോര്‍ഡ് ബ്യൂറോ എഎസ്‌ഐ കെ ജിതകുമാര്‍, നര്‍ക്കോട്ടിക് സെല്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എസ്. വി ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയും ക്രൈബ്രാഞ്ച് ഡിവൈഎസ്പി ടി അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ സാബു, ടി. കെ ഹരിദാസ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരുടെ വേതനത്തില്‍ നിന്ന് നേരിട്ട് പണം പിടിക്കാതെ, ഓരോരുത്തരെയും നേരില്‍ കണ്ട് പിരിവ് തുടരുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഇതിനുണ്ടെന്നാണ് സൂചന. ഡിജിപിയുടെ വിലക്കുണ്ടെങ്കിലും, പ്രതികളെ സഹായിക്കാന്‍ തന്നെയാണ് അസോസിയേഷനുകളുടെയും ഒരു വിഭാഗത്തിന്റെയും തീരുമാനമെന്നാണ് വിവരങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button