
തൊടുപുഴ : ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു. നേരത്തെ മൂന്നു ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെയാണ് നാലും അഞ്ചും ഷട്ടറുകളും തുറന്നത്. നിലവില്‍ മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടെണ്ണം 50 സെന്റിമീറ്ററുമാണ് ഉയര്‍ത്തിയിരുന്നത്. ഇതോടെ സെക്കന്‍ഡില്‍ 5,00,000 ലീറ്റര്‍ (500 ക്യുമെക്‌സ്) വെള്ളമാണ് പുറത്തേക്കുപോകുന്നത്. അതേസമയം, അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറഞ്ഞിട്ടുണ്ട്. രാവിലെ ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി 1,25,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. രണ്ടു മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.62 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അര്‍ധരാത്രിയില്‍ 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.
Post Your Comments