ഇടുക്കി : ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾക്കൂടി തുറന്നു. 30 സെന്റിമീറ്റർ മാത്രം ഉയരത്തിലാണ് ഷട്ടർ തുറന്നിരിക്കുന്നത്. രാവിലെ 7 മണിക്കാണ് ഷട്ടറുകൾ തുറന്നത്. ഇരട്ടിവെള്ളമാണ് ഇതോടെ പുറത്തേക്ക് ഒഴുകുന്നത്. തുടർന്നും കൂടുതൽ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 12:30 യ്ക്ക് ഡാമിന്റെ മധ്യഭാഗത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തിയിരുന്നു. ഡാം തുറന്നുവിട്ടതോടെ പെരിയാർ നദിയുടെ തീരത്തുള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഡാം തുറന്നതോടെ ചെറുതോണി ടൗണിലേക്ക് വെള്ളം കയറുന്നതിനാൽ ആളുകളെ കടത്തിവിടുന്നില്ല.
ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിടുന്നത്. ചെറുതോണി ഡാമിലെ ജലനിരപ്പ് 2401 അടിയിലേക്ക് ഉയർന്നു. 2403 അടിയാണ് ഡാമിന്റെ സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി- ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.
Post Your Comments