തിരുവനന്തപുരം: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന മഴയെ തുടർന്നുണ്ടായ ദുരിതത്തെ നേരിടാൻ എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എല്ലാവരും പ്രവർത്തിക്കാൻ തയ്യാറാകണം. പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കിട്ടുന്ന ഏത് ചെറിയ സഹായവും വലിയ ആശ്വാസമാണ്. നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങി ഏത് തരത്തിലുമുള്ള സഹായവും ഇപ്പോൾ ആവശ്യമാണ്. ഇവ സമാഹരിക്കാൻ പ്രവർത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
സഹായം ചെയ്യാൻ സാധിക്കുന്നവർ സേവാഭാരതി പ്രവർത്തകരോട് ചേര്‍ന്ന് പ്രവർത്തിക്കണമെന്നും കേരളത്തിനാവശ്യമായ പിന്തുണയും സഹായവും നൽകുമെന്ന കേന്ദ്ര നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചു. മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൂടുതൽ സഹായം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാരുമായി കഴിഞ്ഞ ദിവസം ദില്ലിയിൽ ചർച്ച നടത്തിയതായും ഇക്കാര്യം പരിണിക്കുമെന്ന് അവർ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
Post Your Comments