ബെര്‍ലിന്‍: വിമാനങ്ങള്‍ റദ്ദാക്കി. റയാന് എയര്‍ പൈലറ്റുമാർ സമരവുമായി രംഗത്തെത്തിയതോടെ ജര്‍മനി, സ്വീഡന്, അയര്‍ലന്‍ഡ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലെ യാത്രക്കാരാണ് ദുരിതത്തിലായത്. നാനൂറോളം വിമാനങ്ങൾ റദ്ദാക്കിയതോടെ അമ്ബതിനായിരത്തിലേറെ യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. അയര്‍ലണ്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരും റയാന് എയര്‍ നേരിട്ട് നിയമിച്ചിരിക്കുന്നവരുമായ പൈലറ്റുമാർ ആഹ്വാനം ചെയ്തിരിക്കുന്ന സമരത്തിന്റെ അഞ്ചാംഘട്ടമാണ് വെള്ളിയാഴ്ച നടക്കുന്നത്.
Also read : നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വെള്ളം കയറിയതായി പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ച് വിമാനത്താവള അധികൃതര്‍
ദി ഐറിഷ് എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന് റയാന് എയറുമായി ശമ്പള -വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് വളരെ കാലമായി തര്‍ക്കം നിലനില്ക്കുന്നു. സ്ഥലംമാറ്റം, ഉദ്യോഗകയറ്റം, വാര്‍ഷിക അവധി തുടങ്ങിയവ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങളുണ്ട്. ഇത് സംബന്ധിച്ച തീരുമാനം വേണമെന്നാണ് യൂണിയന്റെ ആവശ്യം.
Post Your Comments