കോട്ടയം: പ്രമുഖ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ പ്രവാസി മലയാളിയുടെ ഭീഷണി. മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയെ ബലാത്സംഗം ചെയ്ത് ഗര്ഭിണിയാക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. രൂപേഷ് ചാത്തോത്ത് എന്ന പ്രവാസിയാണ് ഷാഹിനയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയത്. ഷാഹിനയെ ബലാല്‍സംഗം ചെയ്യുമെന്നും ഗര്ഭിണിയാക്കുമെന്നുമാണ് രൂപേഷ് ഭീഷണിപ്പെടുത്തിയത്. വടകര സ്വദേശിയായ ഇയാള്‍ നാളുകളായി കുവൈറ്റിലാണ്. സല്‍മിയയില്‍ അഡ്വാന്‍സ്ഡ് ടെക്നോളജീസ് എന്ന കമ്പനിയിലെ ജീവനക്കാരനാണ് രൂപേഷ്. ഇയാള്‍ക്കെതിരെ ഷാഹിന പരാതി നല്കി.
Read Also : ഹനാനെ ‘വെറുക്കപ്പെട്ടവളാക്കിയ’ ഫേസ്ബുക്ക് ലൈവുകാരന്‍ വീണ്ടുമെത്തി: ഇത്തവണ പറയാനുള്ളത് മറ്റൊരു കഥ
സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപങ്ങള്‍ പതിവായി നേരിടാറുണ്ടെന്നും എന്നാല്‍ ബലാത്സംഗ ഭീഷണി ഇത് ആദ്യമായാണെന്നും ഷാഹിന പറഞ്ഞു. മറ്റൊരു മാധ്യമ പ്രവര്‍ത്തക സമൂഹ മാധ്യമത്തിലിട്ട പോസ്റ്റിലെ കമന്റുകളില്‍ നിന്നുമാണ് ഇയാള്‍ അധിക്ഷേപം തുടങ്ങിയത്. വ്യക്തികളെ സൈബര്‍ ഇടങ്ങളില്‍ അവഹേളിക്കുന്നതിനെതിരെ ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ദിലീപ് നട്കേരിയെന്ന വ്യക്തി നേരത്തെ ഇയാള്‍ക്കെതിരെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.സംഭവം വിശദീകരിച്ച് ഷാഹിന ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
Post Your Comments