വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് സഞ്ചാരികൾ ഇക്കാര്യം അറിയുക. ഇന്ത്യൻ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- ഇന്ത്യോനേഷ്യ
ദ്വീപുകളാൽ ചുറ്റപ്പെട്ട രാജ്യമാണ് ഇന്തോനേഷ്യ. ഇവിടത്തെ 200 ഇന്ത്യനോഷ്യന്‍ റുപിയ ഇന്ത്യയിലെ ഒരു രൂപയ്ക്ക് തുല്യമാണ്
- ഭൂട്ടാന്
ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറു രാജ്യമാണ് ഭൂട്ടാൻ. പാസ്പോര്‍ട്ട് ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ഇവിടം സന്ദര്‍ശിക്കുവാൻ അവസരം. ഇലക്ഷന് ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ കൈയിൽ ഉണ്ടാവണം എന്ന് മാത്രം. ഭൂട്ടാന് കറന്‍സിക്കും ഇന്ത്യന്‍ രൂപക്ക് ഏകദേശം അതേ മൂല്യം തന്നെയാണ് ഉള്ളത്.
- കോസ്റ്റാറിക്ക
സാഹസികയാത്ര ഇഷ്ടപെടുന്നവരും പാര്‍ട്ടിയും ഡാന്‍സുമൊക്കെയായി അടിച്ചുപൊളിക്കാന്‍ തയാറെടുക്കുന്ന സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ പ്രധാനി. കോസ്റ്ററിക്കയുടെ 8.39 റിക്കാന്‍ കോളന്‍ ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ്
- സിംബാവേ
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ താൽപര്യമുള്ളവരെ ആകർഷിക്കുന്ന രാജ്യം. വിക്ടോറിയ വെള്ളച്ചാട്ടം, ആഫ്രിക്കന്‍ സിഹം, ആനകള്‍ തുടങ്ങി ഒരുപാട് ദൃശ്യങ്ങള്‍ സഞ്ചാരികളെ ഈ രാജ്യത്തേക്ക് സ്വാഗതം ചെയുന്നു. 5.52 സിംബാവിയന്‍ ഡോളര്‍ ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്ല്യം
- ശ്രീലങ്ക
നമ്മുടെ അയാൾ രാജ്യങ്ങളിൽ ഒന്ന്. മനോഹരമായ കടല്‍ തീരങ്ങള്‍, ബുദ്ധ സംസ്കാരത്തിന്റെ അവശേഷിപ്പുകള്‍ തുടങ്ങി മറ്റ് നിരവധി കാഴ്ചകളും റാഫ്റ്റിങ്, കയാക്കിങ്, കുത്തനെയുള്ള മലനിരകളിലൂടെയുള്ള ബൈക്കിങ്, മലകയറ്റം തുടങ്ങിയവയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. 2.32 ശ്രീലങ്കന്‍ റുപ്പി ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്ല്യം. കൂടാതെ മെയ് ജൂണ്‍ മാസങ്ങളില്‍ ഇങ്ങോട്ടുള്ള ടിക്കറ്റുകള്‍ ചുരുങ്ങിയ ചിലവില്‍ സഞ്ചരികൾക്ക് സ്വന്തമാക്കാം.
- വിയറ്റ്നാം
ലോകത്ത് ഏറ്റവും രുചിയുള്ള കാപ്പിയും ഏറ്റവും വലിയ കാപ്പി ഉത്പാദക രാജ്യവുമാണ് വിയറ്റ്നാം. ബലോങ് ബേയെന്ന സ്ഥലം സഞ്ചാരികൾക്ക് ഏറെ അദ്ഭുതമാണ്. പച്ചപ്പോടെ നില്ക്കുന്ന അനേകം മലനിരകൾ മറ്റൊരു പ്രത്യേകത. 353 വിയറ്റ്നാം കറന്‍സിയാണ് ഒരു ഇന്ത്യന്‍ രൂപയ്ക്ക് ഇവിടെ വിനിമയമൂല്യം.
- കംബോഡിയ
ക്ഷേത്രങ്ങളുടെ നാട് എന്നറിയപ്പെടുന്ന കംബോഡിയയിലാണ് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ‘അങ്കോര്‍ വാറ്റ് ഇവിടെ സ്ഥിതി ചെയുന്നത്. ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്കുന്ന രാജ്യങ്ങളിലൊന്ന്. 63.70 കംബോഡിയന്‍ കറന്‍സിയാണ് ഒരു ഇന്ത്യന്‍ രൂപയ്ക്ക് ഇവിടെ വിനിമയമൂല്യം.
Also read : മൂന്നു ദിവസത്തെ ഓണാഘോഷങ്ങള്‍: മുഖ്യാതിഥിയായി സുപ്രീം കോടതി ജഡ്ജി കുര്യന് ജോസഫ്
Post Your Comments