ഓണം ഇന്ന് കേരളത്തിന്റെ മാത്രമല്ല… കേരളീയര്‍ പലരും പ്രവാസികളാണ്. ഓരോ പ്രവാസിയും അവന്റെ നാട്ടിലെ ആഘോഷങ്ങള്‍ പ്രവാസ ലോകത്തും ആഘോഷിക്കാറുണ്ട്. അങ്ങനെ കടല്‍ കടന്നു ഓണത്തിന്റെ പെരുമ വിദേശങ്ങളില്‍ എത്തിയിട്ട് വര്‍ഷങ്ങളായി.
എല്ലാ ആഘോഷങ്ങളുടെയും പതിവ് രീതികളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഗള്‍ഫിലെ ഓണം. മാസങ്ങളോളം നീളുന്ന ഒന്നാണത്. എല്ലാവരും ചേര്‍ന്ന് ഒരുപോലെ കൊണ്ടാടുന്ന ഒരു ദേശീയോത്സവമായി അത് ഇന്ന് മാറിയിരിക്കുന്നു. ജാതിയും മതവും ദേശവും ഭാഷയുമൊന്നും അവിടെ വിഷയമേയല്ല. ഓണത്തിന് ഇങ്ങനെയൊരു സാര്‍വദേശീയ മുഖം നല്കിയതില്‍ പ്രധാന പങ്ക് പ്രവാസികള്‍ക്ക് തന്നെയാണ്.
ബാല്യത്തിലേക്കുള്ള, നാട്ടുവഴികളിലേക്കുള്ള, കുടുംബങ്ങളിലേക്കുള്ള, ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്ക്. അതിന്റെയൊക്കെ മധുരമായ ഓര്‍മകളിലാണ് അവര്‍ അവിടെ ഓണം ആഘോഷിക്കുന്നത്. മലയാളി എന്ന പ്രവാസി സമൂഹത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്നതില്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഓരോ നാടിന്റെയും തനത് സംസ്‌കാരത്തെയും നിയമ വ്യവസ്ഥകളെയും മാനിച്ചുകൊണ്ട് അവരിലൊരാളായി എത്രയും പെട്ടെന്ന് പരിണമിക്കാന്‍ കഴിയുന്നു എന്നതാണ് മലയാളിയുടെ ജീവിതവിജയത്തിന് പ്രധാന കാരണമായി എല്ലാവരും ചൂണ്ടിക്കാട്ടാറുള്ളത്. അതുകൊണ്ട് തന്നെ നാട്ടിലെ രീതികളില്‍ തന്നെ ഓണം വര്‍ണാഭമായ ചടങ്ങോടെ ഓരോ മലയാളിയും ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നു.
Post Your Comments