Latest News

വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഓണം ആഘോഷിക്കാന്‍ പ്രവാസി സമൂഹം

കേരളീയര്‍ എവിടെ ഉണ്ടെങ്കിലും ഓണ ആഘോഷത്തിനു മാറ്റങ്ങളില്ല. ഇന്ന് കേരളത്തേക്കാള്‍ കൂടുതല്‍ ഓണം ആഘോഷിക്കുന്നത് പ്രവാസി മലയാളികളാണ്. ഇത്തവണത്തെ ഓണം ഗംഭീരമാക്കാന്‍ തയ്യാറെടുക്കുകയാണ് അരിസോണയിലെ പ്രവാസി സമൂഹം. കെ .എച്ച്.എ. യുടെയും ആരിസോണയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കലാക്ഷേത്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച ഓഗസ്റ്റ് 18ന് എ.എസ്.യു. പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ്യമാര്ന്ന കലാപരിപാടികളോടെ ഓണം ആഘോഷിക്കുന്നു. രാവിലെ 10:30 ന്‌സംഘടനയിലെ വനിതാഅംഗങ്ങള്‍ ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ പൂക്കളമൊരുക്കി ഓണാഘോഷത്തിന് തുടക്കമിടും. തുടര്‍ന്ന് നൃത്ത്യഷൈലി സ്കൂള്‍ ഓഫ് കഥകിലെ കലാകാരികള്‍ അവതരിപ്പിക്കുന്ന ഗണേശവന്ദനം കഥക് അവതരണത്തോടെ ഒരുദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമാകും.

അനിത പ്രസീദ ്ചിട്ടപ്പെടുത്തി നൂറിലധികം വിവിധപ്രായത്തിലുള്ള വനിതകള്‍ ചേര്‍ന്നവതരിപ്പിക്കുന്ന മഹാതിരുവാതിര, മധുഗട്ടിഗ്ഗര്‍ ചിട്ടപ്പെടുത്തി അന്‍പതിലധികം കലാപ്രതിഭകള്‍പങ്കെടുക്കുന്ന ഭരതനാട്യം, എബിസിഡി സിനിമാറ്റിക് ഡാന്‍സ്സ്കൂളിന്റെ ഫ്‌ലാഷ ്‌മൊബ്, ശാന്ത ഹരിഹരന്റെ നേതൃത്വത്തില്‍ നാല്പതിലധികം വനിതകള്‍ മാറ്റുരക്കുന്ന ഫാഷന്‍ഷോഎന്നിവ ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകളാണ്.

മലയാളമണ്ണിനെ സ്‌നേഹിക്കുന്ന ഏവര്‍ക്കുംഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഒരുപിടി മികച്ചപരിപാടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായിഒരു ക്കിയിട്ടുണ്ടെന്ന് ഓണംപൊന്നോണം കമ്മിറ്റിക്കുവേണ്ടി സുധീര്‍ കൈതവന, സജീവന്‍ നെടോര, ദിവ്യ അനുപ്, നിഷ പിള്ള, ഗിരിജമേനോന്‍ എന്നിവര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളിലെ പോലെതന്നെ അരിസോണയിലെ മലയാളീസമൂഹത്തിനെന്നും ഓര്‍മയില്‍ സൂഷിക്കനുതകുന്ന രീതിയിലാണ് ഈവര്ഷത്തെയും ഓണാഘോഷപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും, ഓണാഘോഷപരിപാടികള്‍ വന്‍ വിജയമാക്കുവാന് എല്ലാമലയാളി സുഹൃത്തുക്കളു ടേയുംസാന്നിദ്ധ്യസഹായസഹകരണങ്ങള്‍ സഹര്‍ഷംസ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോലാല്‍ കരുണാകരന്‍, വൈസ് പ്രസിഡന്റ് ഡോ. പ്രവീണ്‍ ഷേണായ്, ട്രെഷറര്‍ ദിലീപ് പിള്ള, ജനറല്‍ സെക്രട്ടറി ജിജുഅപ്പുക്കുട്ടന്‍ എന്നിവര്‍ ഒരുസംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button