ഓണം കേരളീയരേക്കാള്‍ കൂടുതല്‍ ആഘോഷിക്കുന്നത് പ്രവാസി മലയാളികളാണ്. ബഹ്റൈനിലെ സാമൂഹിക സാസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷന് ഓഫ് അങ്കമാലി നെടുമ്പാശ്ശേരിയുടെ ഓണാഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ബീവിസ് കിച്ചനുമായി സഹകരിച്ച് മൂന്നു ദിവസത്തെ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുകയാണ് പാന്‍ ബഹ്റൈന്‍ . കഴിഞ്ഞ ദിവസം ഫരാരി സെൻററില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡൻറ് പൗലോസ് പള്ളിപ്പാടന്‍, സെക്രട്ടറി ഡേവിഡ് ഗര്‍വാസീസ്, ബീവീസ്കിച്ചന് ഡയറക്ടർമാരായ ആയ ഫിനിക്സ്, പ്രിന്‍സ് എന്നിവര്‍ ചേര്‍ന്ന് ഓണാഘോഷങ്ങളുടെ ലോഗോ പ്രകാശനംചെയ്തത്.
സെപ്റ്റബര്‍ ഏഴിന് അദ്ലിയയിലെ ഫുഡ് വേൾഡ് റെസ്റ്റോറൻറിൽ ഓണ സദ്യ നടക്കും. സെപ്റ്റംബര്‍ 21ന് സല്മാനിയയിലുള്ള ഖഭിസിയ ഗ്രൗണ്ടില്‍ ഡേപാട്സ് മീറ്റ് നടക്കും. നാലിന് വിവിധ ക്ലബുകളെ പങ്കെടുപ്പിച്ച് വടംവലി മത്സരവും ഏഴ് മണി മുതല്‍ അംഗങ്ങള്‍ക്കായുള്ള കായിക മത്സരവും നടക്കും. സെപ്റ്റബര്‍ 28ന് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സുപ്രീം കോടതി ജഡ്ജി കുര്യന് ജോസഫ് പങ്കെടുക്കുമെന്ന് പാന്‍ കോര്‍ ഗ്രൂപ്പ് ചെയര്മാന് ഫ്രാന്‍സിസ് കൈതാരത്ത് അറിയിച്ചു. സല്മാനിയായിലുള്ള മാര്‍മാരിസ് ഹാളില്‍ ടത്തപ്പെടുന്ന ഗ്രാന്‍ഡ് ഫിനാലയില്‍ വിവിധ കലാപരിപാടികളും, ഗാനമേളയും ഡിന്നറും നടക്കും. വിശദമായ വിവരങ്ങള്‍ക്ക് 32038999, 36557556, എന്നി നമ്പറുകളില്‍ ബന്ധപ്പെടണം.
Post Your Comments