വാഷിങ്ടണ്‍: ചന്ദ്രനും. ചൊവ്വയുമൊക്കെ കഴിഞ്ഞു. ഇനി നാസയുടെ അടുത്ത ലക്ഷ്യം സൂര്യനാണ്. അതെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ സൂര്യനെ പഠിക്കാനുള്ള പേടകത്തിന്റെ സൂര്യനിലേക്കുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.15നാണ് വിക്ഷേപണം. പാര്‍ക്കര്‍ സോളാര്‍ പ്രോബ് ആണ് സൂര്യനെ ലക്ഷ്യമാക്കി യാത്ര ആരംഭിക്കുന്നത്.
Read Also : ശാസ്ത്ര ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് ആകാശത്ത് രണ്ട് സൂര്യന്‍- വസ്തുത വിശദീകരിച്ച് വിദഗ്ധര്‍
കനത്ത ചൂടില്‍ ഉരുകി പോകാത്ത പ്രത്യേക കവചങ്ങളാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിനുള്ളത്. 1371 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കവചത്തിന് മേല്‍ ഉണ്ടാകുക എന്നാണ് ശാസ്ത്രഞ്ജരുടെ കണക്കുകൂട്ടല്‍. ഇത് സൂര്യനിലേക്ക് എത്തുന്നതോടെ സൂര്യനിലെ മഹാസ്ഫോടനം, കോറോണയിലെ മാറ്റങ്ങള്‍ ഇവയെക്കുറിച്ചൊക്കെ പഠിക്കാന്‍ നാസയ്ക്ക് സാധിക്കും. സോളാര്‍ പ്രോബ് സൂര്യന്റെ ഉപരിതലത്തില്‍ എത്തുമെന്ന് തന്നെയാണ് ഗവേഷകരുടെ വിശ്വാസം
Post Your Comments