Latest NewsIndia

ബോധഗയ ക്ഷേത്രാക്രമണക്കേസില്‍ അറസ്റ്റിലായ ഭീകരന്‍ മലപ്പുറത്തെത്തിയത് 10 തവണ: പിടിച്ചെടുത്തത് നിരവധി ക്ഷേത്രങ്ങളുടെ രേഖാ ചിത്രങ്ങള്‍

പരപ്പനങ്ങാടി, താനൂര്‍, കോട്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒട്ടേറെത്തവണ സന്ദര്‍ശനം നടത്തിയതായായാണ് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്.

മലപ്പുറം: ബോധഗയ ക്ഷേത്രത്തില്‍ സ്‌ഫോടനം നടത്തിയ കേസില്‍ ബംഗളുരുവില്‍ അറസ്റ്റിലായ ജമാത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശി(ജെ.എം.ബി)ന്റെ ഇന്ത്യന്‍ മേധാവി മുഹമ്മദ് ജാഹിദുല്‍ ഇസ്ലാം(38) ഒരു വര്‍ഷത്തിനിടെ പത്ത് തവണ മലപ്പുറത്ത് എത്തിയിരുന്നതായി എന്‍ഐഎ. അറസ്റ്റിലായ മുഹമ്മദില്‍നിന്നു രാജ്യത്തെ വിവിധ ക്ഷേത്രങ്ങളുടെയും മസ്ജിദുകളുടെയും രേഖാചിത്രങ്ങള്‍ എന്‍.ഐ.എയ്ക്കു ലഭിച്ചിരുന്നു.

ഇവിടങ്ങളില്‍ ജെ.എം.ബി. സ്ഫോടനപദ്ധതി ആസൂത്രണം ചെയ്തിരുന്നതായാണു നിഗമനം. അല്‍ക്വയ്ദയുമായി ഉറ്റബന്ധമുള്ള മുഹമ്മദ് ഒരുമാസത്തിനുള്ളില്‍ വീണ്ടും മലപ്പുറത്ത് എത്താനുള്ള തയാറെടുപ്പിലായിരുന്നെന്നും എന്‍.ഐ.എ. കണ്ടെത്തി.പരപ്പനങ്ങാടി, താനൂര്‍, കോട്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒട്ടേറെത്തവണ സന്ദര്‍ശനം നടത്തിയതായായാണ് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്.

ബോധ്ഗയ ബോംബ് കേസില്‍ കോട്ടയ്ക്കലില്‍നിന്നു പിടികൂടിയ, ബംഗാള്‍ സ്വദേശികളായ അബ്ദുള്‍ കരിം (19), മുസാഫിര്‍ റഹ്മാന്‍ (35), അബ്ബാസ് ഷെയ്ഖ് (40), അബ്ദുള്‍ ഷെയ്ഖ് (26) എന്നിവരുടെ അറസ്റ്റ് എന്‍.ഐ.എ. രേഖപ്പെടുത്തി.മുഹമ്മദിന് ആറു വ്യാജ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളുള്ളതായും എന്‍.ഐ.എ. കണ്ടെത്തി.ടിബറ്റന്‍ ബുദ്ധമതാചാര്യാന്‍ ദലൈലാമയെ വധിക്കാന്‍ ബിഹാറിലെ ബോധ്ഗയയില്‍ ബോംബ് വച്ച കേസില്‍ മുഖ്യസൂത്രധാരന്‍ മുഹമ്മദാണ്. ഈ കേസിലെ നാലു പ്രതികള്‍ക്കു മലപ്പുറത്തെ കോട്ടയ്ക്കലില്‍ ഒളിയിടം ഒരുക്കിയതിനു പിന്നില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു സംശയിക്കുന്നു.

കൗസര്‍, സുമന്‍, ബോമ മിസാര്‍, മുന്ന, മുനീര്‍ ഷെയ്ക്ക് എന്നീ പേരുകളിലും മുഹമ്മദ് അറിയപ്പെടുന്നു. ബംഗ്ലാദേശിലെ നിരവധി സ്ഫോടനക്കേസുകളിലും ഒരു കൊലപാതകക്കേസിലും പിടികിട്ടാപ്പുള്ളിയാണു മുഹമ്മദ്. ഈ കേസുകളില്‍ ബംഗ്ലാദേശ് കോടതി ഇയാള്‍ക്കു 95 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ബംഗ്ലാദേശിലെ ജമാല്‍പുര്‍ സ്വദേശിയായ മുഹമ്മദ് 2014-ലാണ് പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട് ഇന്ത്യയിലേക്കു കടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button