ആലുവ : ഒരു ഭാഗത്ത് വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവര്‍. മതിയായ സൗകര്യങ്ങള്‍ ഇല്ലാതെ ഇപ്പോഴും ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. അതേസമയം ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നതോടെ പെരിയാര്‍ കരകവിഞ്ഞൊഴുകാന്‍ തുടങ്ങി. ഇതോടെ വെള്ളപ്പൊക്കം കാണാനെത്തുന്നവരുടെ തിരക്ക് കൂടി.. കുടുംബസമേതം ആളുകള്‍ തിക്കിത്തിരക്കിയതോടെ മണപ്പുറത്തേക്കുളള പ്രധാന റോഡിലേക്കു വാഹനങ്ങള്‍ കടത്തി വിടുന്നതു പൊലീസ് തടഞ്ഞു. ഇതോടെ ഇടവഴികളിലൂടെയായി ജനപ്രവാഹം. രാത്രി വൈകിയും ജനം കൂട്ടമായി വെള്ളപ്പൊക്കം കാണാനുളള വ്യഗ്രതയിലായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സെല്‍ഫിയെടുക്കലും സമൂഹമാധ്യമങ്ങളിലെ തല്‍സമയ സംപ്രേഷണങ്ങളുമായിരുന്നു തീരത്തെ പ്രധാന കാഴ്ച.
Read Also : ജലപ്രവാഹം എറണാകുളത്തേക്ക്: സുരക്ഷാ മുൻകരുതലുകളുമായി അധികൃതർ
തോട്ടയ്ക്കാട്ടുകര ഓള്‍ഡ് ദേശം കടവില്‍ ഏതാണ്ട് അരകിലോമീറ്ററോളം വീതിയിലാണു മണപ്പുറം പുഴയെടുത്തത്. ഇവിടെ പല ലെയ്‌നുകളും വെളളത്തിനടിയിലായി. പുഴയോടു ചേര്‍ന്നുളള വീടുകളും ഫ്‌ളാറ്റുകളുമാണു പ്രധാനമായും സുരക്ഷാഭീഷണി നേരിടുന്നത്.
ഇടമലയാറിനു ശേഷം ചെറുതോണി അണക്കെട്ടുകൂടി തുറന്നതോടെ പെരിയാര്‍ തീരത്തു താമസിക്കുന്നവര്‍ ആശങ്കയിലായി. വെള്ളം വീണ്ടും ഉയര്‍ന്നാല്‍ ചെയ്യേണ്ട കാര്യങ്ങളായിരുന്നു പലരുടെയും ചര്‍ച്ച. ആലുവ ശിവക്ഷേത്രം കടവില്‍ പടിക്കെട്ടുകള്‍ വരെ വെളളമെത്തി. ശിവക്ഷേത്രത്തിലേക്കുളള പ്രധാന റോഡില്‍ ഇരുവശത്തുമായി വാഹനങ്ങള്‍ നിര്‍ത്തിയതു മൂലം റോഡില്‍ ഗതാഗത കുരുക്കായി. ജനങ്ങള്‍ കൂട്ടമായി എത്തുന്നത് അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments