Latest NewsKerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സ്വന്തം ശമ്പളത്തില്‍നിന്ന് ഒരു ലക്ഷം രൂപ സംഭാവന നൽകും: ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി മൂലം നിരവധി പേർ മരിക്കുകയും പലയിടത്തും വ്യാപക നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത സ്ഥിതി കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിൽ രാജ് ഭവനില്‍ നടത്താനിരുന്ന സല്‍ക്കാരം ഗവര്‍ണര്‍ റദ്ദാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സ്വന്തം ശമ്പളത്തില്‍നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യുമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അറിയിച്ചു.

Also Read: മഴയുടെ ശക്തി കുറയും : ന്യൂനമര്‍ദ്ദ പാത്തി വടക്കോട്ട് നീങ്ങുന്നു : 13ന് വീണ്ടും ന്യൂനമര്‍ദ്ദം

രാജ് ഭവനിലെ ജീവനക്കാരോടും സർക്കാർ ജീവനക്കാരോടും മറ്റു പൊതുജനങ്ങളോടും ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാനും അദ്ദേഹം അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനത്തിലുള്ള ഉദ്യോഗസ്ഥര്‍ നൽകുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോടഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button