ന്യൂ ജേഴ്‌സി: വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ചുള്ള ആദ്യ മരണം ന്യൂ ജേഴ്‌സിയിൽ റിപ്പോർട്ട് ചെയ്തു. ഈ വർഷമാണ് വെസ്റ്റ് നൈൽ വൈറസ് ബാധിച്ച മൂന്ന് കേസുകൾ ഡാല്‌സ കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2018 ലെ ആദ്യമരണമാണ് ഇപ്പോൾ ഡാലസിൽ സംഭവിച്ചിരിക്കുന്നത് .
ന്യു ജേഴ്‌സിയിൽ പാസ്സായിക്കിലൊഴികെ മറ്റു പ്രദേശങ്ങളിൽ നിന്നും പിടിച്ചെടുത്ത കൊതുകുകളില്‍ വെസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്. 248 റെസ്റ്റുകളാണ് ഇത്തവണ നടത്തിയത്. അതെല്ലാം തന്നെ പോസിറ്റീവ് ആണെന്നാണ് റിപോർട്ടുകൾ. ബാള്‍ബ് സ്പിറിംഗ്, കൊപ്പേല്‍, ഡാലസ്, ഡിസോട്ട, ഗാര്‍ലന്റ്, ഹൈലാന്റ് പാര്‍ക്ക്, ഇര്‍വിങ്, മസ്‌കിറ്റ്, റിച്ചാര്‍ഡ്‌സണ്‍, റോളറ്റ്, യൂണിവേഴ്‌സിറ്റി പാര്‍ക്ക് എന്നിവിടങ്ങളിലെല്ലാം ടെസ്റ്റ് നടത്തി.
ALSO READ: നിപയ്ക്ക് പിന്നാലെ വെസ്റ്റ് നൈല്‍ വെെറസ് ബാധ സ്ഥിരീകരിച്ചു
വെസ്റ്റ് നൈല്‍ വൈറസ് ബാധിക്കുന്നവർക്കു പ്രതേകിച്ച് രോഗ ലക്ഷണങ്ങൾ ഉണ്ടാകില്ല. വൈറസ് ബാധിച്ച 150 ൽ ഒരാൾക്ക് മാത്രമാകും നാഡീവ്യൂഹം സംബന്ധിച്ച തകരാറുകൾ കാണപ്പെടുക. അതുകൊണ്ടു തന്നെ വൈറസ് ഇന്‍ഫെക്ഷന്‍ കണ്ടെത്തുക വിഷമം.
2012 ലാണ് വെസ്റ്റ് നൈല്‍ വൈറസ് ഇന്‍ഫെക്ഷന്‍ മൂലം ഡാലസ് കൗണ്ടിഗല്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത്. വൈറസിനെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ഡയറക്ടറിന്റെ താത്കാലിക ചുമതല വഹിക്കുന്ന ശിവരാമയ്യര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments