തിരുവനന്തപുരം: ഇ പി ജയരാജന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. നേരത്തേ അദ്ദേഹം മന്ത്രിയായിരുന്ന വ്യവസായ വകുപ്പ് തന്നെയാണ് തിരിച്ചെത്തുമ്പോഴും അദ്ദേഹത്തിന് നല്‍കുക. ഇപ്പോള്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം കൈക്കൊണ്ടത്.
എ സി മൊയ്തീനാണ് നിലവില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നത്. പുതിയ മാറ്റമുണ്ടാകുന്നതോടെ അദ്ദേഹത്തിന് കായിക വകുപ്പിന്റെ കൂടെ
തദ്ദേശ സ്വയംഭരണ വകുപ്പും നല്‍കാന്‍ തീരുമാനമായി. നിലവിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതി വകുപ്പും ലഭിക്കും. സിപിഐയക്ക് ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനമായി. മറ്റുചില ചെറിയ മാറ്റങ്ങളും മന്ത്രിസഭയിലുണ്ടാകമെന്ന സൂചനയുമുണ്ട്.
Post Your Comments