Latest NewsKerala

ഇ പി ജയരാജന് മന്ത്രിസ്ഥാനം : സുപ്രധാന തീരുമാനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

നിലവിൽ 19 അംഗങ്ങളാണ് പിണറായി വിജയൻ മന്ത്രിസഭയിലുള്ളത്. ഇത് 20 ആക്കണമെന്ന നിർദ്ദേശം ഇടതു മുന്നണിക്ക് സമർപ്പിക്കാൻ സി.പി.എം തീരുമാനിച്ചു

തിരുവനന്തപുരം : ഇ പി ജയരാജന്‍ മന്തിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച ധാരണയായെന്നു പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിസഭയിൽ സമഗ്രമായ അഴിച്ചുപണി നടത്തുവാന്‍ തീരുമാനമായെന്നും സി.പി.ഐ ചീഫ് വിപ്പിന്റെ സ്ഥാനം ആവശ്യപ്പെട്ടാൽ സി.പി.എം എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Also read : ഇ പി ജയരാജന്‍ മന്ത്രി സഭയിലേക്ക് ; വകുപ്പ് തീരുമാനിച്ചു

വ്യവസായം, കായികം യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളാകും ജയരാജന് നൽകുക. ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന എ.സി.മൊയ്തീന് പകരം കെ.ടി.ജലീലിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പ് നൽകുമ്പോൾ ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് തീർത്ഥാടനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളാകും കെ.ടി.ജലീലിന് നൽകുക. നിലവിൽ 19 അംഗങ്ങളാണ് പിണറായി വിജയൻ മന്ത്രിസഭയിലുള്ളത്. ഇത് 20 ആക്കണമെന്ന നിർദ്ദേശം ഇടതു മുന്നണിക്ക് സമർപ്പിക്കാൻ സി.പി.എം തീരുമാനിച്ചെന്നും ജയരാജന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മഴക്കെടുതിയിൽ അടിയന്തര രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ എല്ലാ പാർട്ടി ഘടകങ്ങൾക്കും ജനപ്രതിധിനികൾക്കും നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന ചെയ്യാൻ പാർട്ടി പ്രവർത്തകരോടും അനുഭാവികളോടും ആവശ്യപ്പെടുമെന്നും സംസ്ഥാനത്തിന് കൂടുതൽ കേന്ദ്രസഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Also readസംസ്ഥാനത്ത് മഴ തുടരുന്നു : പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട്

2016 ഒക്ടോബർ 14ലാണ് ബന്ധു നിയമന വിവാദത്തെ തുടർന്ന്‍ മന്ത്രിസഭയില്‍ നിന്ന് ഇ.പി. ജയരാജൻ പുറത്തായത്. ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മനേജരായും നിയമിച്ചതുമാണ് മന്ത്രിക്കസേര തെറിപ്പിക്കാന്‍ കാരണമായത്. മന്ത്രിയായി 142-ാം ദിവസമായിരുന്നു അദ്ദേഹം രാജി വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button