Latest NewsIndia

ഇന്ത്യയുടെ സഹായം ഇനി വേണ്ടെന്ന് ദ്വീപ്‌ രാജ്യം: സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി•ഇന്ത്യയുടെ സഹായം ഇനി ആവശ്യമില്ലെന്നും ഇന്ത്യയുടെ ഹെലികോപ്റ്ററുകള്‍ തിരികെ കൊണ്ടുപോകാനും ആവശ്യപ്പെട്ട് ദ്വീപ്‌ രാജ്യമായ മാലിദ്വീപ്. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പിന്‍വലിക്കാനും മാലിദ്വീപ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയും മാലിദ്വീപുമായുള്ള കരാര്‍ കഴിഞ്ഞ ജൂണില്‍ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് പിന്തുണയുള്ള അബ്ദുള്ള യാമീന്‍ സര്‍ക്കാര്‍ ഇന്ത്യയോട് കടുത്ത നിലപാട് എടുത്തിരിക്കുന്നത്.

ഇന്ത്യ നല്‍കിയ ഹെലികോപ്‌റ്ററുകള്‍ തങ്ങള്‍ ആരോഗ്യമേലലയിലാണ് ഉപയോഗിക്കുന്നതെന്നും ഇനിയതിന്റെ ആവശ്യമില്ലെന്നും ദ്വീപ്‌ സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയുടെ സഹായത്തിന് പകരം തങ്ങള്‍ സ്വന്തമായി ഉപാധികള്‍ കണ്ടെത്തിയെന്നും ഇന്ത്യയിലെ മാലിദ്വീപ് അംബാസിഡര്‍ അഹമ്മദ് മൊഹദ് പറഞ്ഞു.

ഹെലികോപ്റ്ററുകളെ കൂടാതെ, അറ്റകുറ്റപ്പണികള്‍ക്കായുള്ള ജീവനക്കാര്‍, പൈലറ്റുമാര്‍ എന്നിവരുള്‍പ്പെടെ 50ഓളം സൈനികരെയാണ് ഇന്ത്യ മാലിദ്വീപില്‍ നിയോഗിച്ചിട്ടുള്ളത്. എന്നാല്‍, ഇക്കഴിഞ്ഞ ജൂണില്‍ ഇവരുടെ വിസാ കാലാവധി അവസാനിച്ചെങ്കിലും ഇന്ത്യ ഇവരെ തിരിച്ചുവിളിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അവരെ പിന്‍വലിക്കണമെന്ന് മാലിദ്വീപ് ആവശ്യപ്പെട്ടിരിക്കുന്നത്.

നയുടെ സഹായത്തോടെ അത്യാധുനിക റോഡുകളും പാലങ്ങളും വിമാനത്താവളവുമെല്ലാം മാലിദ്വീപ് നിര്‍മ്മിച്ചിരുന്നു. ഇവയ്‌ക്കൊക്കെ അടിസ്ഥാനമിട്ടത് ഇന്ത്യയായിരുന്നെങ്കിലും അതെല്ലാം മറന്നുതകൊണ്ടുള്ള സമീപനമാണ് ഇപ്പോള്‍ മാലിദ്വീപ് സ്വീകരിക്കുന്നത്.

പുറത്താക്കപ്പെട്ട മാലിദ്വീപ് മുന്‍ പ്രധാനമന്ത്രി അബ്ദുള്‍ ഗയൂം ഇന്ത്യയുമായി നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. സൈനിക അട്ടിമറിയെ എതിര്‍ത്തും അബ്ദുള്ള യാമീന്‍ സര്‍ക്കാരിനോടുള്ള വിയോജിപ്പുമാണ് ഇന്ത്യയ്ക്കെതിരെ എതിര്‍ക്കാന്‍ മാലിദ്വീപിനെ പ്രേരിപ്പിച്ചത്. കൂടാതെ സമീപം രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന പിന്തുണയും പുതിയ സര്‍ക്കാരിനെ ചൊടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button