സ്വാതന്ത്ര്യാനന്തരം പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി നിരവധി പദ്ധതികൾ ഉണ്ടായിട്ടുണ്ട് . ബേഠാ, ബേഠി ഏക് സമാന്‍ (ആണ്‍മക്കളും പെണ്‍മക്കളും ഒരുപോലെ) എന്നതായിരിക്കണം ഇന്ത്യയുടെ മന്ത്രം. പെണ്‍കുട്ടികള്‍ ജനിക്കുന്നതു നമുക്ക് ആഘോഷിക്കാം. നമുക്ക് ആണ്‍മക്കളെക്കുറിച്ചെന്നതുപോലെ പെണ്‍മക്കളെക്കുറിച്ചും അഭിമാനമുണ്ടായിരിക്കണം.
പെണ്‍കുട്ടി പിറന്നാല്‍ ആഹ്‌ളാദസൂചകമായി അഞ്ചു ചെടികള്‍ നടണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിനുവേണ്ടി പെൺകുട്ടികളുടെ ഉന്നമനത്തിനായി ബേഠി ബചാവോ, ബേഠി പഠാവോ (ബി.ബി.ബി.പി.) പദ്ധതി 2015 ജനുവരി 22നു ഹരിയാനയിലെ പാനിപ്പറ്റില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ്.
കുറഞ്ഞുവരുന്ന ശിശുലിംഗ അനുപാതവുമായും അതുമായി ബന്ധപ്പെട്ടു സ്ത്രീശാക്തീകരണവും ഉള്‍പ്പെടുന്നതാണു ബി.ബി.ബി.പി. പദ്ധതി. സ്ത്രീ-ശിശുവികസന മന്ത്രാലയവും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും മനുഷ്യവിഭവശേഷി മന്ത്രാലയവും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പാക്കുകയും ദേശീയതലത്തില്‍ ബോധവല്‍ക്കരണം നടത്തുകയും ശിശുലിംഗ അനുപാതം നന്നേ കുറഞ്ഞ 100 ജില്ലകളിലെ സ്ഥിതി മാറ്റിയെടുക്കുന്നതിനായി വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതിനാണു ബി.ബി.ബി.പിയില്‍ പ്രാധാന്യം നല്‍കുന്നത്.
Post Your Comments