കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി കേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന സമരസമിതി കണ്‍വീനര്‍ പെരിനാട് ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി പള്ളിക്കല്‍ സാമുവല്‍ എന്നിവരാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ജില്ലാ, വിക്ടോറിയാ ആശുപത്രികളിലെ സുപ്രണ്ടുമാരാണ് ഇതിനു പിന്നിൽ എന്നാണ് ഇവരുടെ വാദം. ജില്ലാ ആശുപത്രി, വിക്ടോറിയാ ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ധന്വന്തരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രിക്കുള്ള ഉപകരണങ്ങൾ കൃത്രിമം കാട്ടി ധന്വന്തരി വഴി വില്‍ക്കുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് നാലുദിവസം അടച്ചുപൂട്ടിയതു ലക്ഷങ്ങളുടെ നഷ്ടമാണ് സ്ഥാപനത്തിനുണ്ടാക്കിയത്. എന്നാൽ ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സബ്കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ ക്രമക്കേടൊന്നും കണ്ടെത്താനായില്ല.
Read also:ഏഷ്യൻ ഗെയിംസ് : ബാസ്‌കറ്റ്‌ബോള്‍ ടീമിനെ നയിക്കാൻ മലയാളി തരാം
ആശുപത്രി സൂപ്രണ്ടുമാരുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറെ വിളിച്ച് സ്ഥാപനം പൂട്ടിയിടാനുള്ള ഉത്തരവ് വാങ്ങുകയായിരുന്നു. മെഡിക്കല്‍ സ്റ്റോറിന്റെ നവീകരണത്തിനും, ഫ്രീസര്‍ പുതുക്കി നിര്‍മ്മിക്കുന്നതിനും മറ്റുമായി അനുവദിച്ച പട്ടികജാതി വികസന വകുപ്പ് ഫണ്ട് ഇവരുടെ ഇടപെടലുകൾ മൂലം നഷ്ടമായി.
ധന്വന്തരി കേന്ദ്രം സംരക്ഷിക്കുക,നാലുദിവസം അടച്ചിട്ടതിനെ തുടര്‍ന്നുണ്ടായ നഷ്ടം സൂപ്രണ്ടുമാരില്‍ നിന്നും ഈടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 17ന് ഇന്ത്യന്‍ ദലിത് ഫെഡറേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്നും ഗോപാലകൃഷ്ണന്‍ അറിയിച്ചു.
Post Your Comments