ഇന്ത്യ സ്വതന്ത്രരാജ്യമായിട്ട് 72 വർഷമാകുകയാണ്. ഈ വർഷങ്ങളിൽ പട്ടിണി, അഴിമതി എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ ഇന്ത്യ നേരിടുകയുണ്ടായി. എന്നാൽ ഇതിൽ നിന്നെല്ലാം ഉയിർത്തെഴുന്നേറ്റെങ്കിലും ഇന്ത്യയെ മാറ്റിമറിച്ച ചില സംഭവങ്ങൾ ഇക്കാലയളവിൽ നടന്നു. അതിലൊന്നാണ് 1962 ൽ ഉണ്ടായ ഇന്ത്യാ- ചൈന യുദ്ധം. ഹിമാലയൻ അതിർത്തി തർക്കമാണ് ഈ യുദ്ധത്തിന് പ്രധാന കാരണം.ഇന്ത്യ ദലൈലാമയ്ക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നുണ്ട്. 1962 ഒക്ടോബർ 20നാണ് യുദ്ധം തുടങ്ങിയത്. എന്നാൽ നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഈ യുദ്ധം അവസാനിച്ചു.
മറ്റൊന്ന് 1971 ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ യുദ്ധമാണ് മറ്റൊന്ന്. 1971 ഡിസംബർ 3-ന് ഇന്ത്യയുടെ 11 എയർബേസുകളെ ആക്രമിച്ചതോടെ തുടങ്ങിയ ഈ യുദ്ധം 13 ദിവസം മാത്രമാണ് നീണ്ടുനിന്നത്. ഓപ്പറേഷൻ ചങ്കിസ് ഖാൻ എന്നറിയപ്പെട്ട ഈ യുദ്ധത്തിൽ ഇന്ത്യ പാക് സൈന്യങ്ങൾ ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലും ആണ് ഏറ്റുമുട്ടിയത്.
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ 18 മാസങ്ങൾ ആയിരുന്നു അടിയന്തരാവസ്ഥക്കാലം. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരമാണ് ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1975 മുതൽ 1977 വരെ ആയിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം.
1992 ഡിസംബർ ആറിനാണ് ക്ഷേത്രനഗരമായ അയോധ്യയിൽ ഒത്തുചേർന്ന ആയിരക്കണക്കിനു കർസേവകർ ബാബറി മസ്‍ജിദ് തകർത്തത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക വഴിത്തിരിവായിരുന്നു ഇത്. 2008 നവംബർ 26-ന് മുംബൈയിൽ 2008 നവംബർ 26-ന് തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തുകയുണ്ടായി. 22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
2014 ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതാണ് മറ്റൊന്ന്. ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് അല്ലാതെ മറ്റൊരു പാർട്ടി ഭൂരിപക്ഷം നേടുന്നതും ബിജെപിയിൽ നിന്നൊരാൾ പ്രധാനമന്ത്രിയാകുന്നതും. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നുമാണ് മോദി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Post Your Comments